തിരനെ: (www.kvartha.com) അല്‍ബേനിയയുടെ പുതിയ പ്രസിഡന്റായി ബജ്റാം ബെഗജിനെ തെരഞ്ഞെടുത്തു. ശനിയാഴ്ച നടന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ 78 എംപിമാരാണ് ബജ്റാമിന് അനുകൂലമായി വോട് രേഖപ്പെടുത്തിയത്. സമ്മേളനത്തിന്റെ തുടക്കത്തില്‍ 140 അംഗങ്ങളില്‍ 103 പേരാണ് ഹാജരായത്. എന്നാല്‍ 83 പേര്‍ മാത്രമാണ് വോടെടുപ്പില്‍ പങ്കെടുത്തത്.
അതേസമയം, പ്രധാന പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ടിയുടേതുള്‍പെടെ ഭൂരിപക്ഷം എംപിമാരും വോടെടുപ്പ് ബഹിഷ്‌കരിച്ചു. 78 പേര്‍ അനുകൂലിച്ചപ്പോള്‍, ആകെ നാല് പേര്‍ എതിര്‍ത്തു, ഒരാള്‍ വോട് രേഖപ്പെടുത്താതെ വിട്ടുനിന്നു.
ബജ്റാം ബേഗജ് അല്‍ബേനിയന്‍ ആംഡ് ഫോഴ്സിന്റെ (എഎഎഫ്) ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് പദവി വഹിച്ചിരുന്നു. പാര്‍ലമെന്ററി ഗ്രൂപുകളൊന്നും സ്ഥാനാര്‍ഥികളെ നിര്‍ദേശിക്കാത്തതിനാല്‍ ആദ്യ മൂന്ന് റൗന്‍ഡുകളില്‍ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതില്‍ അല്‍ബേനിയന്‍ പാര്‍ലമെന്റ് പരാജയപ്പെട്ടിരുന്നു.
Keywords: News, World, President, Election, Parliament, vote, Bajram Begaj elected as Albania's new president.