Attack on Rahul Gandhi's office | രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ആക്രമണം: മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയെന്ന് വി ഡി സതീശന്‍
Jun 25, 2022, 09:43 IST
ADVERTISEMENT
തലശേരി: (www.kvartha.com) രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ നടന്ന ആക്രമണം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പൊലീസിന്റെ സാന്നിധ്യത്തിലാണ് അക്രമം നടന്നത്. ഗൂഢാലോചന നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ്. ബിജെപിയെ സന്തോഷിപ്പിക്കാനാണ് അക്രമം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
സംഘപരിവാറിനെ സന്തോഷിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗം അളമുട്ടിയാല്‍ ചേരയും കടിക്കും. ക്രിമിനല്‍ സംഘത്തെ സിപിഎം തെരുവിലേക്ക് ഇറക്കിവിട്ടിരിക്കുന്നു. ദേശീയ തലത്തില്‍ പ്രതിക്ഷേധം ഉയര്‍ന്നപ്പോഴാണ് സിപിഎം നേതാക്കള്‍ അക്രമത്തെ തള്ളി പറഞ്ഞത്.
ക്രിമിനലുകളെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവരെ തുടല്‍ ഇട്ട് പൂട്ടണം. ഞങ്ങള്‍ക്ക് ഇത് വൈകാരിക വിഷയമാണ്. ഞങ്ങളെ പ്രലോഭിപ്പിച്ച് കേരളത്തില്‍ കലാപം ഉണ്ടാക്കാനാണ് ശ്രമമെന്നും വി ഡി സതീശന്‍ തലശ്ശേരിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
Keywords: Thrissur, News, Kerala, Rahul Gandhi, Politics, Police, attack, Office, Chief Minister, Attack on Rahul Gandhi's office: VD Satheesan said that with the knowledge of the office of the Chief Minister.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

