SWISS-TOWER 24/07/2023

Good News For Expatriates | പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത; എയര്‍ ഇന്‍ഡ്യ മസ്ഖത്-കണ്ണൂര്‍ സര്‍വീസ് തുടങ്ങി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) പ്രവാസി യാത്രക്കാര്‍ക്ക് ആശ്വാസമേകി കൊണ്ട് എയര്‍ ഇന്‍ഡ്യ കണ്ണൂരില്‍ നിന്നും മസ്ഖതിലേക്ക് സര്‍വീസ് തുടങ്ങി. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് മസ്ഖതിലേക്ക് എയര്‍ ഇന്‍ഡ്യയുടെ സര്‍വീസ് കഴിഞ്ഞ ദിവസം മുതലാണ് പുനരാരംഭിച്ചത്. ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് കണ്ണൂരില്‍ നിന്ന് മസ്ഖതിലേക്ക് എയര്‍ ഇന്‍ഡ്യയുടെ സര്‍വീസുകള്‍ നടത്തുന്നത്.

കണ്ണൂരില്‍ നിന്ന് രാത്രി 10.20 മണിക്ക് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 12.20 മണിക്ക് മസ്ഖതില്‍ എത്തും. തിരികെ മസ്ഖതില്‍ നിന്ന് 4.30 മണിക്ക് പുറപ്പെടുന്ന വിമാനം 9.20 മണിക്ക് കണ്ണൂരിലെത്തും. നിലവില്‍ എയര്‍ ഇന്‍ഡ്യ എക്സ്പ്രസ്, ഗോ ഫസ്റ്റ് എന്നീ കംപനികളാണ് മസ്ഖത്-കണ്ണൂര്‍ സെക്ടറില്‍ സര്‍വീസ് നടത്തുന്നത്.

Good News For Expatriates | പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത; എയര്‍ ഇന്‍ഡ്യ മസ്ഖത്-കണ്ണൂര്‍ സര്‍വീസ് തുടങ്ങി

മസ്ഖതിലേക്ക് പോകുന്ന ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും മസഖതില്‍ നിന്നെത്തിയ യാത്രക്കാര്‍ക്കും കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. ചടങ്ങില്‍ ക്യാപ്റ്റന്‍ യുവരാജ് സിംഗ് റാണ, ഫസ്റ്റ് ഓഫീസര്‍ കിന്‍സ്റ്റണ്‍ ശര്‍മ, ക്യാബിന്‍ ക്രൂ ഡാനിഷ്, ലഹൈവ ടൗതാങ്, മന്‍ദീപ് പാണ്ഡെ, ഭിതേഷ് ഷൗറന്‍, എയര്‍ ഇന്‍ഡ്യ സ്റ്റേഷന്‍ മാനേജര്‍ എച് ഹരീഫ്, കസ്റ്റംസ് അസി. കമീഷനര്‍ ഇ വികാസ്, സിഐഎസ്എഫ് കമാന്‍ഡന്റ് അനില്‍ ധൗണ്ടിയാല്‍, ഹെഡ് ഓപറേഷന്‍സ് രാജേഷ് പൊതുവാള്‍, ഹെഡ് എആര്‍എഫ്എഫ് കെ ജി സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

എയര്‍ ഇന്‍ഡ്യ കൂടി സര്‍വീസ് ആരംഭിച്ചതോടെ ടികറ്റ് നിരക്ക് കുറയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. നിലവില്‍ എയര്‍ ഇന്‍ഡ്യ എക്സ്പ്രസ്, ഗോ ഫസ്റ്റ് എന്നീ വിമാന കംപനികളാണ് മസ്ഖത്-കണ്ണൂര്‍ പാതയില്‍ സര്‍വീസ് നടത്തുന്നത്. അബൂദബിയിലേക്ക് ഇന്‍ഡിഗോ സര്‍വീസ് തുടങ്ങിയതോടെ ടികറ്റ് നിരക്കില്‍ കുറവ് വന്നിരുന്നു. കണ്ണൂരിലേക്ക് കൂടുതല്‍ വിദേശ വിമാന സര്‍വീസ് നടത്തുന്നത് കോവിഡ് പ്രതിസന്ധിയില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കിയാല്‍ അധികൃതര്‍ക്കും ആശ്വാസകരമാണ്.

Aster mims 04/11/2022
Keywords:  Kannur, News, Kerala, Flight, Airport, Travel, Muscat, Air India launches Muscat-Kannur service.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia