Huge Fire At Bangladesh | ബംഗ്ലാദേശില്‍ കണ്ടെയ്‌നര്‍ ഡിപോയില്‍ വന്‍ തീപിടിത്തം; 35 പേര്‍ പൊള്ളലേറ്റ് മരിച്ചു, 450 പേര്‍ക്ക് പരിക്ക്

 


ധാക: (www.kvartha.com) ബംഗ്ലദേശിലെ ഷിപിങ് കണ്ടെയ്നര്‍ ഡിപോയില്‍ വന്‍ തീപിടിത്തം. 35 പേര്‍ പൊള്ളലേറ്റു മരിക്കുകയും 450 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപോര്‍ട്. ശനിയാഴ്ച രാത്രിഒമ്പത് മണിയോടെ ചിറ്റഗോങ്ങിലെ സീതാകുണ്ഡിലാണ് സംഭവം.

പലരുടെയും നില ഗുരുതരമാണെന്നും മരണസംഖ്യ ഉയര്‍ന്നേക്കാമെന്നും അധികൃതര്‍ പറഞ്ഞു. അര്‍ധരാത്രിയോടെ വലിയ പൊട്ടിത്തെറിയുണ്ടായി തീ അതിവേഗം വ്യാപിച്ചതാണ് ദുരന്തത്തില്‍ കലാശിച്ചത്. ഡിപോയിലുണ്ടായ രാസപ്രവര്‍ത്തനം മൂലമാണ് തീപിടിത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

Huge Fire At Bangladesh | ബംഗ്ലാദേശില്‍ കണ്ടെയ്‌നര്‍ ഡിപോയില്‍ വന്‍ തീപിടിത്തം; 35 പേര്‍ പൊള്ളലേറ്റ് മരിച്ചു, 450 പേര്‍ക്ക് പരിക്ക്

'തീ പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല. അഗ്‌നിശമന സേനയുടെ 19 യൂനിറ്റുകള്‍ സ്ഥലത്തു രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. നിരവധി ആംബുലന്‍സുകളും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ചു' ചിറ്റഗോങ് ഫയര്‍ സര്‍വീസ് ആന്‍ഡ് സിവില്‍ ഡിഫന്‍സ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാറുഖ് ഹുസൈന്‍ പറഞ്ഞു.

Keywords:  News, National, Fire, Injured, Death, 35 died, Over 450 Others Injured In Huge Fire At Bangladesh.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia