SWISS-TOWER 24/07/2023

Arrested | 'രാജ്ഞിയെ കാണണം എന്ന ആവശ്യവുമായി ബകിങ്ഹാം കൊട്ടാരത്തിനുള്ളില്‍ അതിക്രമിച്ചുകയറി'; 28കാരന്‍ അറസ്റ്റില്‍

 


ADVERTISEMENT

ലന്‍ഡന്‍: (www.kvartha.com) ഇന്‍ഗ്ലന്‍ഡിലെ കൊട്ടാരത്തില്‍ അതിക്രമിച്ച് കയറിയ 28കാരന്‍ അറസ്റ്റിലായതായി റിപോര്‍ട്. കോണര്‍ അറ്റ്‌റിഡ്ജ് എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയായിരുന്നു സംഭവം. 'രാജ്ഞിയെ കാണണം' എന്ന ആവശ്യവുമായി കൊട്ടാരത്തിനുള്ളില്‍ അതിക്രമിച്ചുകയറിയെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്.
Aster mims 04/11/2022

ഞായറാഴ്ച രാത്രി ഔദ്യോഗിക വാഹനത്തിന് കൊട്ടാര വളപ്പിലേക്ക് കടക്കാന്‍ വെഹിസിള്‍ ഗേറ്റ് തുറന്നപ്പോള്‍ ഇയാള്‍ അതുവഴി അതിക്രമിച്ചുകയറുകയായിരുന്നു. കൊട്ടാരജോലിക്കാരില്‍ ഒരാള്‍ ഇയാളെ തടയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നുമാണ് റിപോര്‍ട്.

Arrested | 'രാജ്ഞിയെ കാണണം എന്ന ആവശ്യവുമായി ബകിങ്ഹാം കൊട്ടാരത്തിനുള്ളില്‍ അതിക്രമിച്ചുകയറി'; 28കാരന്‍ അറസ്റ്റില്‍

രാജ്ഞിയുടെ ജൂബിലി ആഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് സംഭവം നടന്നത്. 'എനിക്ക് അകത്തേക്ക് വരണം. എനിക്ക് രാജ്ഞിയെ കാണണം,' എന്നാല്‍ 'ശരിക്കും അനുഗ്രഹീതന്‍' (Truly blessed) എന്ന് മുഖത്ത് ടാറ്റൂ ചെയ്ത ആട്രിഡ്ജ് പറഞ്ഞതെന്ന് റിപോര്‍ടുകള്‍ പറയുന്നു. രാജ്ഞിയുടെ 70 വര്‍ഷത്തെ ഭരണം ആഘോഷിക്കുന്നതിനായി നീട്ടിയ ബാങ്ക് അവധിക്ക് മുന്നോടിയായി കൊട്ടാരത്തിന് ചുറ്റും കനത്ത സുരക്ഷയ്ക്കിടയിലാണ് അദ്ദേഹത്തിന്റെ അറസ്റ്റ്.

Keywords:  London, News, World, Arrest, Arrested, Police, Celebration, Buckingham Palace, Queen, 28-Year-Old Man Arrested In Buckingham Palace Grounds Told Staff He Wanted To See The Queen.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia