പൂനെ: (www.kvartha.com) പശുവിനെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 22കാരന്‍ അറസ്റ്റില്‍. പൂനെയിലാണ് സംഭവം. ലോണാവാല പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പ്രകാരം പ്രതി പൂനെ ജില്ലക്കാരനാണ്. മെയ് 31നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പശുവിന്റെ പെട്ടന്നൊരു മുരള്‍ച്ച കേട്ടതായി പരാതിക്കാരനായ സതീഷ് ദഗ്ദു കൊക്കരെ ആരോപിച്ചു. പശുത്തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിനെ യുവാവ് പീഡിപ്പിക്കുകയായിരുന്നു എന്ന് പരാതിക്കാരന്‍ പറഞ്ഞു. സതീഷ് ഉടന്‍ തന്നെ ദീപക് രജ്‌വാദയെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.
സതീഷിന്റെ കുടുംബം പശുത്തൊഴുത്തിന് സമീപം തടിച്ചുകൂടിയതോടെ ദീപക് സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. എന്നാല്‍, കൊക്കരെ കുടുംബം ഘടിപ്പിച്ച സിസിടിവി കാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. സതീഷ് ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി ദീപക്കിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
Keywords: Pune, News, National, Complaint, Cow, Molestation, Police, Case, 22-year-old man arrested for molesting cow.