മലപ്പുറം: (www.kvartha.com) യുവാവ് വെടിയേറ്റ് മരിച്ചു. ചട്ടിപറമ്പ് സ്വദേശി സാനു എന്ന ഇര്‍ശാദ് ആണ് മരിച്ചത്. പന്നി വേട്ടയ്ക്കിടെ ഇര്‍ശാദിന് അബദ്ധത്തില്‍ വേടിയേല്‍ക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വയറ്റിലായിരുന്നു വെടിയേറ്റത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
പന്നിയെ പിടിക്കാന്‍ പോയ സംഘത്തിലെ അംഗമായിരുന്നു ഇര്‍ശാദ്. സംഘത്തിലുണ്ടായിരുന്നവര്‍ക്ക് ഉന്നതെറ്റി മാറി കൊണ്ടതാണെന്നാണ് പൊലീസ് പറയുന്നു. ചട്ടിപ്പറമ്പില്‍ കാടുപിടിച്ച സ്ഥലത്ത് വേട്ടയാടന്‍ പോയ സംഘത്തില്‍ ഉള്‍പെട്ടയാളായിരുന്നു ഇര്‍ശാദ്.
നാടന്‍ തോക്കില്‍ നിന്ന് വെടിയേറ്റത്തിനെ തുടര്‍ന്ന് ഇര്‍ശാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം കൂടെയുണ്ടായിരുന്ന രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കോട്ടക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Malappuram, News, Kerala, Police, Death, shot dead, hospital, Custody, Young man shot dead in Malappuram.