Woman Attacked | വള മോഷ്ടിച്ചെന്ന് ആരോപണം; പട്ടാപ്പകല്‍ നടുറോഡില്‍ യുവതിക്ക് ക്രൂര മര്‍ദനം
May 27, 2022, 12:59 IST
തിരുവനന്തപുരം: (www.kvartha.com) വള മോഷ്ടിച്ചെന്ന് ആരോപിച്ച് പട്ടാപ്പകല്‍ നടുറോഡില്‍ യുവതിയെ ബ്യൂടി പാര്‍ലര്‍ ജീവനക്കാരി ക്രൂരമായി മര്‍ദിച്ചതായി പൊലീസ്. മര്‍ദനമേറ്റ യുവതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ശാസ്തമംഗലം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട ഒരു ബ്യൂടി പാര്‍ലറിന് മുന്നില്‍ വച്ച് വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്.
സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബ്യൂടി പാര്‍ലര്‍ ജീവനക്കാരി തന്നെയാണ് യുവതി വള മോഷ്ടിച്ചെന്നാരോപിച്ച് യുവതിയെ മര്‍ദിച്ചതെന്ന് പൊലീസ് പറഞ്ഞു.
എന്നാല്‍ ബ്യൂടി പാര്‍ലറിലെത്തി യുവതി തങ്ങളെ പ്രകോപിപിച്ചതിനാലാണ് മര്‍ദിച്ചതെന്നാണ് ബ്യൂടിപാര്‍ലര്‍ ജീവനക്കാരുടെ വിശദീകരണം. ജീവനക്കാരുടെ മൊബൈല്‍ ഫോണ്‍ ഉള്‍പെടെ യുവതി കൈയിലെടുത്ത് ശല്യം ചെയ്തതാണ് പ്രശ്നത്തിന് കാരണമായതെന്നും ഇവര്‍ പറയുന്നു.
Keywords: Thiruvananthapuram, News, Kerala, Woman, Attack, Women, Police, Crime, Case, Woman attacked by another woman in Thiruvananthapuram.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.