West Nile Fever | വെസ്റ്റ് നൈല്‍ പനി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്
May 29, 2022, 16:19 IST
തിരുവനന്തപുരം: (www.kvartha.com) വെസ്റ്റ് നൈല്‍ പനി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പനി ബാധിച്ച് തൃശൂരില്‍ പുത്തൂര്‍ ആശാരിക്കോട് സ്വദേശി മരിച്ചതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഈ വര്‍ഷം രണ്ടാം തവണയാണ് രോഗം റിപോര്‍ട് ചെയ്യുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
രോഗം ബാധിച്ച 80 ശതമാനം പേരിലും ലക്ഷണം ഉണ്ടാകാറില്ല. മരിച്ചയാളുടെ പഞ്ചായതില്‍ ശുചീകരണ പ്രവര്‍ത്തനം തുടങ്ങിയതായും മന്ത്രി പത്തനംതിട്ടയില്‍ പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് കെ രാജന്‍ അറിയിച്ചു.
അതേസമയം, മരിച്ച ജോബിയുടെ വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ രോഗമില്ലെന്ന് മന്ത്രി കെ രാജന്‍ തൃശൂരില്‍ പറഞ്ഞു. ജോബിയെ ചികിത്സിച്ച തൃശൂര്‍ മെഡികല്‍ കോളജില്‍ നിന്ന് റിപോര്‍ട് തേടിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
Keywords: Thiruvananthapuram, News, Kerala, Minister, Health,West Nile fever; Health Minister Veena George says there is nothing to worry about.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.