Monkeypox | യുഎഇയില്‍ 3 വാനരവസൂരി കേസുകള്‍ കൂടി റിപോര്‍ട് ചെയ്തു; കിംവദന്തികളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നതില്‍ നിന്ന് ജനങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് മന്ത്രാലയം
May 30, 2022, 10:37 IST
ദുബൈ: (www.kvartha.com) യുഎഇയില്‍ മൂന്ന് വാനരവസൂരി കേസുകള്‍ കൂടി റിപോര്‍ട് ചെയ്തു. ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) ജനങ്ങളോട് പ്രതിരോധ നടപടികള്‍ പാലിക്കാനും യാത്ര ചെയ്യുമ്പോള്‍ എല്ലാ മുന്‍കരുതലുകള്‍ എടുക്കാനും ജനക്കൂട്ടത്തില്‍ സുരക്ഷിതമായിരിക്കാനും വൈറസ് പടരാനുള്ള സാഹചര്യം ഒഴിവാക്കാനും അഭ്യര്‍ഥിച്ചു.
'കുരങ്ങുപനി അഥവാ വാനരവസൂരി ഒരു വൈറല്‍ രോഗമാണ്, പക്ഷേ, കോവിഡ് പോലെ തീവ്രമല്ല. രോഗബാധിതനായ വ്യക്തി, മൃഗം, ശരീരസ്രവങ്ങള്‍, തുമ്മല്‍, മലിനമായ വസ്തുക്കള്‍ തുടങ്ങിയ അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് ഇത് കൂടുതലും മനുഷ്യരിലേക്ക് പകരുന്നത്. ഗര്‍ഭപാത്രത്തിലെ കുഞ്ഞിനും ഇത് പകരാം,' -മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
അന്വേഷണം, സമ്പര്‍ക്കും പുലര്‍ത്തിയവരെ പരിശോധിക്കുക, അവരുടെ ആരോഗ്യം നിരീക്ഷിക്കുക എന്നിവയുള്‍പെടെ ആവശ്യമായ എല്ലാ നടപടികളും യുഎഇ ആരോഗ്യ വകുപ്പ് സ്വീകരിക്കുന്നുണ്ടെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി.
മെയ് 24 നാണ് യുഎഇയില്‍ ആദ്യത്തെ കുരങ്ങുപനി കേസ് റിപോര്‍ട് ചെയ്തത്. പശ്ചിമാഫ്രികയില്‍ നിന്നുള്ള 29 കാരനായ സന്ദര്‍ശകനാണ് അണുബാധ കണ്ടെത്തിയത്. സാംക്രമിക രോഗങ്ങളില്‍ നിന്നുള്ള സംരക്ഷണവും പ്രതിരോധവും ഉറപ്പാക്കുന്നതിനും പകര്‍ചവ്യാധി വ്യാപനം തടയുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള എപ്പിഡെമിയോളജിക്കല്‍ നിരീക്ഷണ സംവിധാനം നടപ്പിലാക്കും. ഇതിനായി മറ്റ് ആരോഗ്യ സംവിധാനങ്ങളുമായി സഹകരിക്കുന്നുണ്ടെന്നും മന്ത്രാലയം സ്ഥിരീകരിച്ചു. മങ്കിപോക്സ് ഉള്‍പെടെ എല്ലാ രോഗങ്ങളും വൈറസുകളും നിരീക്ഷിക്കുന്നുണ്ട്.
'രാജ്യത്തെ ആരോഗ്യവകുപ്പ് അധികൃതര്‍ കുരങ്ങുപനി ബാധിച്ചവരുമായും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമായും ഇടപെടുന്നതിന് ഒരു ഏകീകൃത ദേശീയ മെഡികല്‍ മാര്‍ഗനിര്‍ദേശം പാലിക്കുകയും നടപ്പാക്കുകയും വേണം. രോഗബാധിതരായവര്‍ സുഖം പ്രാപിക്കുന്നതുവരെ ആശുപത്രികളില്‍ പൂര്‍ണമായി ഒറ്റയ്ക്ക് താമസിപ്പിക്കണം, അവരുമായി അടുത്ത സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കുറച്ചുകാലത്തേക്ക് ക്വാറന്റൈന്‍ ചെയ്യണം. വീടുകളില്‍ 21 ദിവസത്തിലധികം ഇരുന്ന് അവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുകയും ഹോം ഐസൊലേഷനുമായി അവര്‍ സഹകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.
കിംവദന്തികളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നതില്‍ നിന്ന് ജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും യുഎഇയിലെ ഔദ്യോഗിക വൃത്തങ്ങളില്‍ നിന്ന് വിവരങ്ങള്‍ തേടാനും ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാനും അവയില്‍ മാറ്റം വരുത്തേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാണിക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു.
Keywords: Dubai, News, Gulf, World, Health, ministry, hospital, Patient, UAE announces 3 new cases of monkeypox.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.