Follow KVARTHA on Google news Follow Us!
ad

Three Died | വെള്ളച്ചാട്ടത്തില്‍ വീണ് വിദ്യാര്‍ഥികളടക്കം 3 പേര്‍ മരിച്ചു

Three including students, fell into the waterfall and died #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മടിക്കേരി: (www.kvartha.com) രണ്ട് വിദ്യാര്‍ഥികളടക്കം മൂന്നുപേര്‍ വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചു. തെലങ്കാന സ്വദേശികളായ ശ്യാം കല്ലക്കോട്ടി (38), ശ്രീഹര്‍ഷ (18), സായി ഇന്ദ്രനീല്‍ (16) എന്നിവരാണ് മരിച്ചത്. മടിക്കേരിക്കടുത്ത മുക്കോട്‌ലുകോട്ടെ അബ്ബി വെള്ളച്ചാട്ടത്തിലാണ് സംഭവം. ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്.

കുടുംബത്തിലെ 13 പേരടങ്ങുന്ന സംഘം കുടകില്‍വിനോദ സഞ്ചാരത്തിന് വന്നതായിരുന്നു. മരിച്ച ശ്യാം ബംഗളൂരുവില്‍ ഐടി കമ്പനി ജീവനക്കാരനാണ്. സായി ഇന്ദ്രനീല്‍ ഹൈദരാബാദിലെ സ്‌കൂളില്‍ 10-ാം ക്ലാസ് വിദ്യാര്‍ഥിയും ശ്രീഹര്‍ഷ തെലങ്കാന സൂര്യപേട്ടില്‍ 12-ാം ക്ലാസ് വിദ്യാര്‍ഥിയുമാണ്.

News, national, Students, Death, Three including students, fell into the waterfall and died.

Keywords: News, national, Students, Death, Three including students, fell into the waterfall and died.

Post a Comment