ലക്‌നൗ: (www.kvartha.com) യുപിയില്‍ നാല് വയസുകാരനെ പീഡിപ്പിച്ചെന്ന പരാതിയില്‍ 14കാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ ചോക്ലേറ്റ് നല്‍കാമെന്ന് പറഞ്ഞാണ് അയല്‍വാസിയായ കൗമാരക്കാരന്‍ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കുറ്റാരോപിതനായ കൗമാരക്കാരനെ ചൈല്‍ഡ് കറക്ഷന്‍ ഹോമിലേക്ക് അയക്കുന്നതിനുള്ള നിയമനടപടികള്‍ നടന്നുവരികയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: മാതാപിതാക്കള്‍ക്കൊപ്പം കളിക്കുകയായിരുന്ന നാല് വയസുകാരനെ ചോക്ലേറ്റ് നല്‍കാമെന്ന് പറഞ്ഞ് 14 കാരന്‍ കൊണ്ടുപോകുകയായിരുന്നു. രണ്ട് കുട്ടികളുടെയും വീട്ടുകാര്‍ക്ക് പരസ്പരം അറിയാമായിരുന്നു. അതിനാല്‍ തന്നെ 14 കാരന്റെ പെരുമാറ്റത്തില്‍ ഇവര്‍ക്ക് സംശയം തോന്നിയില്ല.
പിന്നീട് കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ രക്ഷിതാക്കള്‍ രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ മകനെ കണ്ടെത്തി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടറുടെ പരിശോധനയില്‍ കുട്ടി പീഡനത്തിന് ഇരയായിയെന്ന് തിരിച്ചറിഞ്ഞു. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കൗമാരക്കാരനെ പൊലീസ് പിടികൂടി. ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കല്‍ (പോക്സോ) നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരവും, ഇന്‍ഡ്യന്‍ ശിക്ഷാനിയമം 377 (പ്രകൃതിവിരുദ്ധ ലൈംഗികത) പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
Keywords: Lucknow, News, Uttar Pradesh, National, Arrest, Arrested, Complaint, Molestation, Case, Teen Arrested For Molesting His 4-Year-Old Neighbour.