ന്യൂഡെല്‍ഹി: (www.kvartha.com) ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിക്കുന്നത് സ്വീഡനാണ്. 'ഒരു ഭൂമി മാത്രം' എന്നതാണ് ക്യാംപയ്ന്‍ മുദ്രാവാക്യം. യുനൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാമിന്റെ (UNEP) നേതൃത്വത്തില്‍ 1974 മുതല്‍ വര്‍ഷം തോറും പരിസ്ഥിതി സംരക്ഷണത്തിനായി നടത്തുന്ന ഏറ്റവും വലിയ ആഗോള വേദിയാണിത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ ആഘോഷത്തിന്റെ ഭാഗമാകുന്നു. ഇത്തവണ ആഘോഷത്തിന്റെ 50ാം വാര്‍ഷികമാണ്. 'പ്രകൃതിയുമായി സുസ്ഥിരമായി ഇണങ്ങി ജീവിക്കുക' എന്നതാണ്.
യുഎന്‍ഇപി രൂപീകരിക്കുന്നതിനും എല്ലാ വര്‍ഷവും ജൂണ്‍ അഞ്ച് ലോക പരിസ്ഥിതി ദിനമായി പ്രഖ്യാപിക്കുന്നതിനും കാരണമായത് 1972 ലെ സ്റ്റോക്ക്‌ഹോം കോണ്‍ഫറന്‍സ് ആണ്. '2022 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ ആതിഥേയന്‍ എന്ന നിലയില്‍, സ്വീഡന്‍ ഏറ്റവും പ്രധാനപ്പെട്ട പാരിസ്ഥിതിക ആശങ്കകള്‍ ഉയര്‍ത്തിക്കാട്ടുകയും കാലാവസ്ഥയും പ്രകൃതി പ്രതിസന്ധികളും അഭിമുഖീകരിക്കുന്നതിനുള്ള രാജ്യത്തിന്റെ സംരംഭങ്ങളും ആഗോള ശ്രമങ്ങളും പ്രദര്‍ശിപ്പിക്കുകയും ചെയ്യും.
പ്രധാനപ്പെട്ട ചര്‍ചകളിലും ആഘോഷങ്ങളിലും പങ്കുചേരാന്‍ ലോകമെമ്പാടുമുള്ള ആഗോള സമൂഹത്തെ ഞങ്ങള്‍ ക്ഷണിക്കുന്നു' -പരിസ്ഥിതി, കാലാവസ്ഥാ മന്ത്രിയും സ്വീഡന്‍ ഉപപ്രധാനമന്ത്രിയുമായ പെര്‍ ബൊലൂന്‍ഡ് പറഞ്ഞു. ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ യുഎന്‍ഇപിയുടെ മേകിംഗ് പീസ് വിത്ത് നേചര്‍ റിപോര്‍ട് അനുസരിച്ച്, പ്രകൃതിയുമായുള്ള നമ്മുടെ ബന്ധം മെച്ചപ്പെടുത്തുകയും അതിന്റെ മൂല്യം മനസ്സിലാക്കുകയും ചെയ്യുക എന്നതാണ്.
'2022-ല്‍, കോവിഡ് മഹാമാരി ലോകത്ത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം, പ്രകൃതിനഷ്ടം, മലിനീകരണം തുടങ്ങിയ പ്രതിസന്ധികളെ ഞങ്ങള്‍ അഭിമുഖീകരിക്കുന്നത് തുടരും' -യുഎന്‍ഇപിയുടെ എക്സിക്യൂടീവ് ഡയറക്ടര്‍ ഇംഗര്‍ ആന്‍ഡേഴ്സണ്‍ പറഞ്ഞു.
Keywords: New Delhi, News, Environment, National, Celebration, World Environment Day, Sweden to host World Environment Day 2022.