Sobha Surendran | എ എന്‍ രാധാകൃഷ്ണനെ കേരള നിയമസഭയിലെത്തിക്കും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനമാണ് തൃക്കാക്കരയില്‍ ചര്‍ചയാകുന്നതെന്നും ശോഭ സുരേന്ദ്രന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശൂര്‍: (www.kvartha.com) എ എന്‍ രാധാകൃഷ്ണനെ കേരള നിയമസഭയിലെത്തിക്കുമെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനമാണ് തൃക്കാക്കരയില്‍ ചര്‍ചയാകുന്നതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ഭീകരവാദികള്‍ക്കെതിരായ പിസി ജോര്‍ജിന്റെ നിലപാടിനെയാണ് ബിജെപി പിന്തുണച്ചത്. അദ്ദേഹം പറഞ്ഞ കാര്യങ്ങളില്‍ സര്‍കാര്‍ ഒരു പരിശോധനയും നടത്തിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
Aster mims 04/11/2022

വിദ്വേഷ മുദ്രാവാക്യം നടത്തിയ കൊച്ചുകുട്ടിയോട് തിരിച്ചും മറിച്ചും ചോദിച്ചിട്ടും അതിഗംഭീര പ്രകടനമാണ് നടത്തുന്നത്. ഭീകരവാദ നിലപാടിനെതിരായ പോരാട്ടം കേരളത്തിന്റെ മണ്ണില്‍ തുടരും. ഇത്തവണ വിജയം നേടാനുള്ള പ്രവര്‍ത്തനമാണ് ബിജെപി നടത്തുന്നത്. ഇടതുപക്ഷക്കാര്‍ പോലും എ എന്‍ രാധാകൃഷ്ണന് വോട് കൊടുക്കുമെന്നും ശോഭ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Sobha Surendran | എ എന്‍ രാധാകൃഷ്ണനെ കേരള നിയമസഭയിലെത്തിക്കും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനമാണ് തൃക്കാക്കരയില്‍ ചര്‍ചയാകുന്നതെന്നും ശോഭ സുരേന്ദ്രന്‍

തൃക്കാക്കരയില്‍ ബിജെപി ഓഫീസ് സന്ദര്‍ശിച്ച ഉമ തോമസിന്റെ പ്രവര്‍ത്തിക്ക് പിന്നില്‍ സിപിഎം ഗൂഢാലോചനയാണ്. ദൃശ്യങ്ങള്‍ ആദ്യമെത്തിയത് സിപിഐഎം കേന്ദ്രങ്ങളിലാണ്. ഇതുവഴി ബിജെപിയെ ചെളി വാരിയെറിയാനാണ് ശ്രമമെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചു. അതേസമയം, ഉപതെരഞ്ഞെടുപ്പിന്റെ ഒരു മാസത്തോളം നീണ്ട പരസ്യ പ്രചാരണം ഞായറാഴ്ച അവസാനിക്കുകയാണ്.

Keywords:  Thrissur, News, Kerala, BJP, Politics, By-election, CPM, Sobha Surendran says that AN Radhakrishnan to be elected to Kerala Legislative Assembly.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia