Follow KVARTHA on Google news Follow Us!
ad

Koolimad Bridge Accident | കൂളിമാട് പാലം അപകടം: അന്വേഷണ റിപോര്‍ട് 4 ദിവസത്തിനകം നല്‍കുമെന്ന് പൊതുമരാമത് വിജിലന്‍സ്

Public Works Vigilance will submit investigation report on the Koolimad bridge accident within four days #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com) നാല് ദിവസത്തിനകം കൂളിമാട് പാലം അപകടത്തില്‍ അന്വേഷണ റിപോര്‍ട് നല്‍കുമെന്ന് പൊതുമരാമത് വിജിലന്‍സ്. അന്വേഷണം 80 ശതമാനവും പൂര്‍ത്തിയായി. പുറത്തേക്കയച്ച പരിശോധനാഫലങ്ങള്‍ കൂടി എത്തിച്ചേരണം.

പൊതുമരാമത്ത് വിജിലന്‍സിന്റെ അന്വേഷണ റിപോര്‍ട് വരുന്നത് വരെ കൂളിമാട് പാലത്തിന്റെ പുനര്‍നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍ദേശം നല്‍കിയിരുന്നു. ഹൈഡ്രോളിക് ജാക്കി തകരാറിലായതാണ് പാലത്തിന്റെ ബീമുകള്‍ തകരാന്‍ കാരണം എന്നാണു കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ വാദം.

Thiruvananthapuram,News,Kerala,Report,Accident, Public Works Vigilance will submit investigation report on the Koolimad bridge accident within four days.

പ്രാഥമിക അന്വേഷണത്തില്‍ ഈ വാദം ഏറെക്കുറെ ശരിയെന്ന് കണ്ടെത്തി. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം വരട്ടെ എന്ന നിലപാടിലാണ് മന്ത്രി.

Keywords: Thiruvananthapuram,News,Kerala,Report,Accident, Public Works Vigilance will submit investigation report on the Koolimad bridge accident within four days.

Post a Comment