Follow KVARTHA on Google news Follow Us!
ad

Presiding Officer Arrested | തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ്: ബൂതില്‍ മദ്യപിച്ചെത്തിയെന്ന പരാതിയില്‍ പ്രിസൈഡിങ് ഓഫീസര്‍ പിടിയില്‍; പകരം ആളെ നിയമിച്ചു

Presiding officer accused of drunkenness on duty; Arrested #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
എറണാകുളം: (www.kvartha.com) തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പിനിടെ മദ്യപിച്ചെത്തിയെന്ന പരാതിയില്‍ പ്രിസൈഡിംഗ് ഓഫീസര്‍ പൊലീസ് പിടിയില്‍. മരോട്ടിച്ചുവടിലെ സെന്റ് ജോര്‍ജ് സ്‌കൂളിലെ പ്രിസൈഡിങ് ഓഫീസര്‍ പി വര്‍ഗീസിനെയാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ക്ക് പകരം മറ്റൊരു പ്രിസൈഡിംഗ് ഓഫീസറെ ചുമതലപ്പെടുത്തി.

പ്രിസൈഡിങ് ഓഫീസര്‍ മദ്യപിച്ചാണ് എത്തിയതെന്ന് വോട് ചെയ്യാനെത്തിയെന്നാണ് പരാതി നല്‍കിയത്. വര്‍ഗീസിനെ സ്റ്റേഷനിലേക്ക് മാറ്റിയതായും ഇയാള്‍ക്കെതിരെ നടപടിയിലേക്ക് കടക്കുമെന്നും പൊലീസ് പറഞ്ഞു. വിഷയത്തില്‍ പൊലീസ് തെരഞ്ഞെടുപ്പ് കമീഷന് റിപോര്‍ട് കൈമാറും.

Ernakulam, News, Kerala, By-election, Police, vote, Complaint, Presiding officer arrested for drink alcohol.

അതേസമയം, തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കനത്ത പോളിങ്. രാവിലെ ഒമ്പത് വരെ 15.93 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. 239 പോളിങ് ബൂതുകളില്‍ 239 ബൂതുകളുടെയും പോളിങ് ശതമാനം ആണിത്. 17264 പുരുഷ വോടര്‍മാരും 14098 വനിതാ വോടര്‍മാരും ഇതുവരെ വോട് രേഖപ്പെടുത്തി മടങ്ങി. രാവിലെ എട്ടു വരെ 8.15 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്.

Keywords: Ernakulam, News, Kerala, By-election, Police, vote, Complaint, Presiding officer accused of drunkenness on duty; Arrested.

Post a Comment