കാഠ്മണ്ഡു: (www.kvartha.com) നേപാളിലെ പൊഖാരയില്‍ നിന്ന് ജോംസമിലേക്ക് 22 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനത്തിന്റെ വിവരങ്ങള്‍ ഒരു മണിക്കൂറിലേറെയായി ലഭ്യമല്ലെന്ന് റിപോര്‍ട്. അപ്രത്യക്ഷമായ വിമാനത്തില്‍ നാല് ഇന്‍ഡ്യക്കാരുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
താര എയറിന്റെ 9 എന്‍എഇടി വിവാമാനമാണ് 9.55 മണിയോടെ പറന്നുയര്‍ന്നത്. ഉടന്‍ റഡാറില്‍ നിന്ന് വിമാനം അപ്രത്യക്ഷമാകുകയായിരുന്നു. മണിക്കൂറുകളായി വിവാനത്തില്‍നിന്നുള്ള ബന്ധം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു.
യാത്രക്കാരില്‍ നാല് ഇന്‍ഡ്യക്കാരും മൂന്ന് ജാപനീസ് പൗരന്മാരും ബാക്കിയുള്ളവര്‍ നേപാള്‍ സ്വദേശികളാണെന്നുമാണ് വിവരം. വിമാനം കണ്ടെത്താനായി മസ്താങ്ങില്‍ നിന്നും പൊഖാറയില്‍ നിന്നും രണ്ട് സ്വകാര്യ ഹെലികോപ്റ്ററുകള്‍ ആഭ്യന്തര മന്ത്രാലയം വിന്യസിച്ചിട്ടുണ്ട്. തെരച്ചിലിനായി നേപാള്‍ ആര്‍മി ഹെലികോപ്റ്ററും വിന്യസിക്കാന്‍ തയാറെടുക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് വ്യക്തമാക്കി.
Keywords: News, Nepal, National, Flight, Missing, plane, Passengers, Plane with 22 aboard missing for 2 hours in Nepal.