PK Krishnadas | തൃക്കാക്കരയില്‍ എന്‍ഡിഎ അട്ടിമറി ജയം നേടുമെന്ന് പികെ കൃഷ്ണദാസ്

 


കണ്ണൂര്‍: (www.kvartha.com) തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണന്‍ അട്ടിമറി വിജയം നേടുമെന്നും തൃക്കാക്കരയില്‍ പുതിയ രാഷ്ട്രീയം രൂപപ്പെടുകയാണെന്നും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. കണ്ണൂര്‍ മാരാര്‍ ജി ഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ഫലം ഭാവി കേരളത്തിന് ദിശാസൂചിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൃക്കാക്കരയിലെ ഫലം മത ഭീകരതക്ക് എതിരെയുള്ള സന്ദേശമാകും. തൃക്കാക്കരയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഉള്ള ഓരോ വോടും അരിയും മലരും കുന്തിരിക്കവും വേഗം വാങ്ങിക്കണമെന്ന സന്ദേശമാവും നല്‍കുക. പോപ്പുലര്‍ ഫ്രണ്ടിനെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഭയമാണ്.

PK Krishnadas | തൃക്കാക്കരയില്‍ എന്‍ഡിഎ അട്ടിമറി ജയം നേടുമെന്ന് പികെ കൃഷ്ണദാസ്

ഭരണപ്രതിപക്ഷങ്ങള്‍ ഇത്ര ഐക്യമുള്ള മറ്റൊരു സംസ്ഥാനമില്ല. തൃക്കാക്കരയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും അശ്ലീലമാണ് പ്രധാന വിഷയം. കഴിഞ്ഞ ദിവസം പൊലീസ് അസോസിയേഷന്‍ ജില്ല സമ്മേളനത്തില്‍ മന്ത്രി എം വി ഗോവിന്ദന്‍ നടത്തിയ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനമാണ്. ഭരണ ഘടന ലംഘനമാണ്. പ്രസംഗത്തില്‍ പ്രധാനമന്ത്രിയെ മന്ത്രി അവഹേളിച്ചു.

കേന്ദ്ര വിരുദ്ധ പ്രചാരണത്തിന്റെ വേദിയാക്കി പൊലീസ് അസോസിയേഷന്‍ സമ്മേളനം. കേരളത്തില്‍ മതപരമായ ചേരിതിരിവ് ഉണ്ടാക്കാന്‍ എല്‍ഡിഎഫും യുഡിഎഫും മത്സരിക്കുകയാണ്. എല്‍ഡിഎഫിനെയും യുഡിഎഫിനെയും യോജിപ്പിക്കുന്ന ഇടനിലക്കാരാണ് പോപുലര്‍ ഫ്രണ്ടെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.

Keywords:  Kannur, News, Kerala, Politics, NDA, By-election, PK Krishnadas says that NDA will win in Thrikkakara.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia