Duty For Women | രാത്രി ജോലിക്ക് സ്ത്രീകളെ നിര്‍ബന്ധിക്കരുതെന്ന് യുപി സര്‍കാര്‍; ഉത്തരവ് പുറത്തിറക്കി
May 29, 2022, 13:10 IST
ലക്‌നൗ: (www.kvartha.com) ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി യോഗി ആദിത്യനാഥ് സര്‍കാര്‍ ശനിയാഴ്ച ഉത്തരവ് പുറത്തിറക്കി. സ്ത്രീകള്‍ക്ക് ജോലിസ്ഥലത്ത് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിനായി ഫാക്ടറികളില്‍ രാത്രി ഷിഫ്റ്റ് ചെയ്യാന്‍ ഒരു സ്ത്രീ തൊഴിലാളിയെയും നിര്‍ബന്ധിക്കരുത്. ഒരു സ്ത്രീ തൊഴിലാളിയും അവരുടെ രേഖാമൂലമുള്ള സമ്മതമില്ലാതെ രാവിലെ ആറ് മണിക്ക് മുമ്പും വൈകുന്നേരം ഏഴ് മണിക്ക് ശേഷവും ജോലി ചെയ്യാന്‍ ബാധ്യസ്ഥരല്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
ഉത്തരവില്‍ പറഞ്ഞ സമയങ്ങളില്‍ ജോലി ചെയ്താല്‍ അധികാരികള്‍ സൗജന്യ ഗതാഗതവും ഭക്ഷണവും മതിയായ മേല്‍നോട്ടവും നല്‍കേണ്ടിവരും. ഉത്തരവ് പ്രകാരം രാവിലെ ആറിന് മുമ്പും വൈകിട്ട് ഏഴിന് ശേഷവും സ്ത്രീ തൊഴിലാളി ജോലി ചെയ്യാന്‍ വിസമ്മതിച്ചാല്‍ അവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടില്ല. വെള്ളിയാഴ്ച രാത്രി വൈകിയാണ് യുപി തൊഴില്‍ വകുപ്പ് സംസ്ഥാന ഉത്തരവ് പുറപ്പെടുവിച്ചത്.
സംസ്ഥാനത്തെ എല്ലാ മില്ലുകളിലും ഫാക്ടറികളിലുമുടനീളമുള്ള സ്ത്രീ തൊഴിലാളികള്‍ക്ക് ഇളവുകള്‍ സര്‍കാര്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്. തൊഴില്‍സ്ഥലത്ത് ലൈംഗികാതിക്രമം ഉണ്ടാകുന്നത് തടയാന്‍ സ്ത്രീ തൊഴിലാളികള്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യാനുള്ള ചുമതല തൊഴിലുടമയ്ക്കായിരിക്കും.
മാത്രമല്ല, 2013-ലെ ജോലിസ്ഥലത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമം (തടയല്‍, നിരോധനം, പരിഹാരം) നിയമത്തിലോ മറ്റേതെങ്കിലും അനുബന്ധ നിയമങ്ങളിലോ ഉള്ള വ്യവസ്ഥകള്‍ക്കൊപ്പം ഫാക്ടറിയില്‍ ശക്തമായ ഒരു പരാതി സംവിധാനം ഏര്‍പെടുത്താനും സര്‍കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.
Keywords: Lucknow, News, National, Uttar Pradesh, Women, Job, Government, No duty for women from 7 pm till 6 am without their consent.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.