Follow KVARTHA on Google news Follow Us!
ad

Monsoon | അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും കാലവര്‍ഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

Monsoon extends over the Arabian Sea and the Bay of Bengal #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com) അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും കാലവര്‍ഷം വ്യാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍, തെക്ക് കിഴക്കന്‍ അറബിക്കടലിന്റെ കൂടുതല്‍ മേഖലകള്‍, മാലിദ്വീപ് കോമറിന്‍ മേഖല, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നീ പ്രദേശങ്ങളിലേക്കാണ് കാലവര്‍ഷം വ്യാപിക്കുന്നത്.

അടുത്ത 48 മണിക്കൂറില്‍ തെക്കന്‍ അറബിക്കടല്‍, മാലിദ്വീപ്, അതിന് സമീപത്തുള്ള ലക്ഷദ്വീപ് മേഖല എന്നിവടങ്ങളില്‍ കാലവര്‍ഷം എത്തിച്ചേരാനാണ് സാധ്യത. കാലവര്‍ഷത്തിന്റെ കേരളത്തിലേക്കുള്ള വരവ് നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു. അതേസമയം, കേരള-ലക്ഷദ്വീപ് തീരത്ത് മീന്‍പിടിത്തം നിരോധിച്ചു.

Thiruvananthapuram, News, Kerala, Rain, Monsoon, Extend, Arabian Sea, Bay of Bengal, Monsoon extends over the Arabian Sea and the Bay of Bengal.

Keywords: Thiruvananthapuram, News, Kerala, Rain, Monsoon, Extend, Arabian Sea, Bay of Bengal, Monsoon extends over the Arabian Sea and the Bay of Bengal.

Post a Comment