മലപ്പുറം: (www.kvartha.com) കാര്‍ പുഴയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. തിരൂര്‍ സ്വദേശി മുഹമ്മദ് ഹാരിസ് (21) ആണ് മരിച്ചത്. പൊന്നാനി ചമ്രവട്ടം കടവില്‍ ശനിയാഴ്ച പുലര്‍ചെയായിരുന്നു അപകടം. കാറില്‍ ഉണ്ടായിരുന്ന മൂന്നുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അമിത വേഗതയില്‍ എത്തിയ കാര്‍ റോഡരികിലെ പെട്ടിക്കടയില്‍ ഇടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. നാട്ടുകാര്‍ ചേര്‍ന്നാണ് കാറിലുണ്ടായിരുന്ന യുവാക്കളെ പുറത്തെടുത്തത്.
Keywords: Malappuram, News, Kerala, Death, Injured, Accident, Car, Road, hospital, Malappuram: One died in car accident.