Follow KVARTHA on Google news Follow Us!
ad

Accident | കൊയിലാണ്ടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; 2 പേര്‍ മരിച്ചു

Koyilandy: Two died in road accident #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോഴിക്കോട്: (www.kvartha.com) കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. കാറില്‍ സഞ്ചരിച്ച കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശി നിജീഷ് രാജന്‍ ഏച്ചൂര്‍ സ്വദേശി ശരത്ത് ശശീന്ദ്രന്‍ എന്നിവരാണ് മരിച്ചത്. കൊയിലാണ്ടി ദേശീയ പാതയില്‍ പൊയില്‍ക്കാവിലാണ് സംഭവം. വെള്ളിയാഴ്ച പുലര്‍ചെ ഒരു മണിയോടെയായിരുന്നു അപകടം.

കോഴിക്കോട്ടു നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോയ കാറും കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയും നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ നിജീഷിനെയും ശരത്തിനെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ ലോറി ഡ്രൈവര്‍ സിദ്ദീഖ് കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Kozhikode, News, Kerala, Accident, Death, Car, hospital, Injured, Treatment, Koyilandy: Two died in road accident.

Keywords: Kozhikode, News, Kerala, Accident, Death, Car, hospital, Injured, Treatment, Koyilandy: Two died in road accident.

Post a Comment