കൊല്ലം: (www.kvartha.com) റെയില്‍വേ സ്റ്റേഷനില്‍ 18 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി പൊലീസ്. പാഴ്‌സലുകള്‍ കണ്ട റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതോടെ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആറ് വലിയ ചാക്കുകളിലായി 390 കിലോയില്‍ അധികം നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തത്.
ആറ് വലിയ ചാക്കുകളിലായി വിവിധ തരം പുകയില ഉല്‍പന്നങ്ങളാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. പാഴ്‌സല്‍ ബുക് ചെയ്തിരുന്ന വിലാസം വ്യാജമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കൊല്ലത്ത് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ എത്തിച്ചതിന് പിന്നില്‍ ആരാണെന്നറിയാനുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി.
Keywords: Kollam, News, Kerala, Seized, Police, police-station, Tobacco, Kollam: Tobacco products seized worth Rs 18 lakhs.