Fell Into River | സെല്‍ഫി എടുക്കുന്നതിനിടെ 3 പെണ്‍കുട്ടികള്‍ ആറ്റില്‍ അകപ്പെട്ടു; 2 പേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായി
May 28, 2022, 16:39 IST
കൊല്ലം: (www.kvartha.com) സെല്‍ഫി എടുക്കുന്നതിനിടെ മൂന്ന് പെണ്‍കുട്ടികള്‍ ആറ്റില്‍ അകപ്പെട്ടു. ഇതില്‍ രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി. സഹോദരങ്ങളായ അനുഗ്രഹയും അനുപമയുമാണ് രക്ഷപ്പെട്ടത്. ഒഴുക്കില്‍പെട്ട 10-ാം ക്ലാസ് വിദ്യാര്‍ഥിനി അപര്‍ണയെ കാണാതായി.
കുട്ടിയെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്. കൊല്ലം പത്തനാപുരത്ത് ശനിയാഴ്ച ഉച്ചയോടെയാണ് അപകടം. മൂന്ന് പെണ്‍കുട്ടികളും സെല്‍ഫിയെടുക്കുന്നതിനായാണ് കല്ലടയാര്‍ തീരത്തേക്ക് എത്തിയത്.
ഇതിനിടെ കാല്‍വഴുതി ഒരാള്‍ വീഴുകയായിരുന്നു. ഈ കുട്ടിയെ രക്ഷപ്പെടുത്തുന്നതിനായി മറ്റ് രണ്ടുപേരും ശ്രമിക്കുന്നതിനിടെയാണ് മൂന്നുപേരും ഒഴുക്കില്‍പെട്ടതെന്നാണ് വിവരം.
Keywords: Kollam, News, Kerala, Escaped, River, Missing, Girl, Kollam: 3 girls fell into river while taking a selfie in Pathanapuram.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.