ന്യൂഡെല്‍ഹി: (www.kvartha.com) സാകേത് കോടതി ജഡ്ജിയുടെ ഭാര്യയെ സഹോദരന്റെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൂങ്ങിമരിച്ച നിലയിലായിരുന്നു ഇവരെ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
ശനിയാഴ്ച രാത്രി 10.30 മണിയോടെ ഭാര്യയെ കാണാനില്ലെന്ന് ജഡ്ജി പരാതി നല്‍കിയെന്ന് പൊലീസ് പറഞ്ഞു. മാര്‍കറ്റില്‍ പോകുന്നുവെന്നു പറഞ്ഞ് രാവിലെ 11.30 മണിയോടെയാണ് ഇവര്‍ വീട്ടില്‍ നിന്നു പോയത്.
സിസിടിവി പരിശോധനയില്‍ സഞ്ചരിച്ച ഓടോറിക്ഷ കണ്ടെത്തി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സഹോദരന്റെ വീട്ടിലെത്തിയതായി മനസിലായതെന്നും പൊലീസ് വ്യക്തമാക്കി.
Keywords: New Delhi, News, National, Found Dead, Death, Police, Judge's wife found dead at brother's house in S Delhi.