പാലക്കാട്: (www.kvartha.com) അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. കാവുണ്ടിക്കല്‍ ഊരിലെ മണികണ്ഠന്‍-കൃഷ്ണവേണി ദമ്പതികളുടെ മൂന്ന് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. പ്രസവം കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം ഡിസ്ചാര്‍ജ് ചെയ്ത് വീട്ടലേക്ക് മടങ്ങുമ്പോള്‍ ഗൂളിക്കടവില്‍ വച്ച് കുഞ്ഞിന് അനക്കമില്ലാതായി.
കുഞ്ഞിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. അട്ടപ്പാടിയില്‍ ഈ വര്‍ഷത്തെ മൂന്നാമത്തെ നവജാത ശിശുമരണമാണിത്. അഗളി കമ്യൂനിറ്റി ഹെല്‍ത് സെന്ററിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. ഞായറാഴ്ച പോസ്റ്റുമോര്‍ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
മാര്‍ച് 21ന് മേട്ടുവഴിയില്‍ മരുതന്‍- ജിന്‍സി ദമ്പതികളുടെ നാലുമാസം പ്രായമായ ആണ്‍കുഞ്ഞ് മരിച്ചിരുന്നു. മാര്‍ച് ഒന്നിന് ഷോളയൂര്‍ വട്ടലക്കി ലക്ഷം വീട് ഊരിലെ അയ്യപ്പന്‍- നഞ്ചമ്മാള്‍ ദമ്പതികളുടെ മൂന്നുദിവസം പ്രായമുള്ള ആണ്‍കുഞ്ഞും മരിച്ചു.
Keywords: palakkad, News, Kerala, Baby, Child, Death, House, hospital, Infant death in Attappady