ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹിയില്‍ ആലിപ്പഴവര്‍ഷവും കൊടുങ്കാറ്റും. കാറ്റിന്റെ ശക്തിയില്‍ റോഡില്‍നിന്ന് കാറുകള്‍ നീങ്ങി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകി.
നിരവധി പ്രദേശങ്ങളില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പലയിടത്തും മരങ്ങള്‍ കടപുഴകിവീണു. കഴിഞ്ഞ തിങ്കളാഴ്ചയും ഡെല്‍ഹിയില്‍ ശക്തമായ കാറ്റും മഴയുമായിരുന്നു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തിലാണു കാറ്റ് വീശിയടിച്ചത്.
ഡെല്‍ഹിക്ക് സമീപമുള്ള ഗുരുഗ്രാമിലും കനത്ത മഴയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഡെല്‍ഹിയില്‍ കനത്ത ചൂടായിരുന്നു അനുഭവപ്പെട്ടത്.
Keywords: New Delhi, News, National, Flight, Traffic, Car, Rain, In Delhi, Hail And Strong Winds Hit Flights.