Follow KVARTHA on Google news Follow Us!
ad

Arrested | ഗുരുവായൂരില്‍ സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍ കവര്‍ച നടത്തിയ കേസ്; മോഷ്ടാവ് പിടിയില്‍

Guruvayoor theft case; Accussed arrested #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തൃശൂര്‍: (www.kvartha.com) ഗുരുവായൂരില്‍ സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍ കവര്‍ച നടത്തിയ കേസില്‍ മോഷ്ടാവ് പിടിയില്‍. തമിഴ്‌നാട് സ്വദേശിയെയാണ് ഡെല്‍ഹിയില്‍ നിന്ന് പിടികൂടിയത്. പ്രതിയെ ഉടന്‍ കേരളത്തിലേക്ക് കൊണ്ടുവരും. 2.67 കിലോ സ്വര്‍ണവും രണ്ട് ലക്ഷം രൂപയും കവര്‍ന്നെന്നാണ് കേസ്.

വ്യാഴം രാത്രി 7.30 മണിയോടെ ആനക്കോട്ടയ്ക്കു സമീപം തമ്പുരാന്‍പടി 'അശ്വതി' കുരഞ്ഞിയൂര്‍ കെ.വി.ബാലന്റെ വീട്ടിലാണ് കവര്‍ച നടന്നത്. 1.4 കോടി രൂപയുടെ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. മതില്‍ ചാടിയെത്തിയ പ്രതിയുടെ സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. ബാലനും ഭാര്യ രുഗ്മിണിയും പേരക്കുട്ടി അര്‍ജുനും ഡ്രൈവര്‍ ബ്രിജുവും സിനിമയ്ക്കു പോയ തക്കം നോക്കി വീട് കുത്തിത്തുറന്നായിരുന്നു കവര്‍ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

Thrissur, News, Kerala, Robbery, Crime, Arrest, Arrested, Guruvayoor, Guruvayoor theft case; Accussed arrested.

Keywords: Thrissur, News, Kerala, Robbery, Crime, Arrest, Arrested, Guruvayoor, Guruvayoor theft case; Accussed arrested.

Post a Comment