അഹ് മദാബാദ്: (www.kvartha.com) വിവാഹ ഘോഷയാത്രയ്ക്കിടെ വരന്‍ കുതിരപ്പുറത്ത് കയറിയത് കണ്ട ആള്‍ക്കൂട്ടം ആക്രമം അഴിച്ചുവിട്ടു. സംഭവത്തില്‍ എട്ട് പൊലീസുകാര്‍ ഉള്‍പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഗുജറാതിലെ ബനസ്‌കന്ത ജില്ലയിലെ ദീസ പ്രദേശത്തുള്ള കുമ്പാട് ഗ്രാമത്തില്‍ വെള്ളിയാഴ്ച പിന്നാക്ക (ഒബിസി) സമുദായത്തില്‍പ്പെട്ട ഒരാളുടെ വിവാഹ ഘോഷയാത്രയ്ക്ക് നേരെ 200റോളം പേര്‍ കല്ലെറിഞ്ഞെന്ന് പൊലീസ് പറയുന്നു. 70 പേരെ അറസ്റ്റ് ചെയ്യുകയും 82 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തതായി റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.
ഘോഷയാത്രയ്ക്കിടെ വരന്‍ പെണ്‍കുതിരപ്പുറത്ത് കയറിയതാണ് ആള്‍ക്കൂട്ടത്തെ ചൊടിപ്പിച്ചത്. പൊലീസ് പറയുന്നതനുസരിച്ച്, വൈകുന്നേരം 4.30 മണിയോടെ കോലി താകൂര്‍ സമുദായത്തില്‍പ്പെട്ട വിഷ്ണുസിംഗ് ചൗഹാന്റെ വിവാഹ ഘോഷയാത്ര ഗ്രാമത്തിലെ ഒരു ക്ഷേത്രത്തില്‍ നിന്ന് കനത്ത പൊലീസ് സുരക്ഷയില്‍ ആരംഭിച്ചു. ഘോഷയാത്രയ്ക്കിടെ ചൗഹാന്‍ പെണ്‍കുതിരപ്പുറത്ത് കയറി. ഗ്രാമത്തിലെ ദര്‍ബാര്‍ (ക്ഷത്രിയ) സമുദായത്തില്‍പ്പെട്ടവരില്‍ നിന്ന് ചൗഹാന് നേരത്തെ ഭീഷണിയുണ്ടായിരുന്നെന്നും വിവാഹ ഘോഷയാത്രയ്ക്ക് പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിരുന്നുവെന്നും ദീസ റൂറല്‍ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഇന്‍സ്‌പെക്ടര്‍ എംജെ ചൗധരി പറഞ്ഞു.
'സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ മൂന്ന് പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള സേനയെയും ഡിവൈഎസ്പി അധിക സേനയെയും എത്തിച്ചു. ഞങ്ങള്‍ ഗ്രാമത്തിലെ സമുദായ നേതാക്കളുമായും ചര്‍ച നടത്തി,' -ചൗധരി പറഞ്ഞു. കര്‍ശനമായ പൊലീസ് സുരക്ഷയില്‍ ഘോഷയാത്ര ആരംഭിച്ചയുടനെ, 150-200 പേരടങ്ങുന്ന ജനക്കൂട്ടം പൊലീസ് വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയാന്‍ തുടങ്ങി. ഇതോടെ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചു. ആക്രമണസമയത്ത് ഗ്രാമവാസിയായ കലുസിന്‍ സോളങ്കി മുളവടിയുമായി വന്ന് വരനെ കുതിര സവാരി ചെയ്യാന്‍ അനുവദിച്ച പൊലീസ് ഗ്രാമത്തിന്റെ പാരമ്പര്യം ലംഘിക്കുകയാണെന്ന് പറഞ്ഞതായി ചൗധരി പറഞ്ഞു. മറ്റ് ഗ്രാമീണര്‍ പൊലീസിന് നേരെ കല്ലെറിയാന്‍ തുടങ്ങി.
'ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ഞങ്ങള്‍ മൂന്ന് റൗന്‍ഡ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. ആള്‍ക്കൂട്ട ആക്രമണത്തില്‍ എട്ട് പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും അഞ്ച് പൊലീസ് വാനുകള്‍ നശിപ്പിക്കുകയും ചെയ്തു,' ചൗധരി പറഞ്ഞു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, കലുസിന്‍ഹ് സോളങ്കി ഉള്‍പെടെ എഴുപത് പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എട്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു.
ഇന്‍സ്‌പെക്ടര്‍ ചൗധരി, പിഎസ്‌ഐ ദന്തിവാഡ എസ്‌ജെ ദേശായി, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദീസ കെപി ഗാധ്വി, അസിസ്റ്റന്റ് ഹെഡ് കോണ്‍സ്റ്റബിള്‍മാരായ സഞ്ജയ്ദന്‍, വിക്രംദന്‍, ഭരത്ഭായ്, അസിസ്റ്റന്റ് പൊലീസ് കോണ്‍സ്റ്റബിള്‍ ഭവേഷ് കുമാര്‍, പൊലീസ് കോണ്‍സ്റ്റബിള്‍ ദിനേശ് കുമാര്‍ ബാലാജി എന്നീ പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്. കുമ്പത്ത് വിലേജില്‍ (Village) 82 പേര്‍ക്കെതിരെ കൊലപാതകശ്രമത്തിനും ക്രിമിനല്‍ ഗൂഢാലോചനയ്ക്കും ഡ്യൂടിയിലുള്ള പൊലീസുകാരെ ആക്രമിച്ചതിനും, കലാപം, പൊതുമുതല്‍ നശിപ്പിക്കല്‍ തടയല്‍ നിയമത്തിലെ വകുപ്പുകള്‍ എന്നിവ പ്രകാരവും കേസ് എടുത്തിട്ടുണ്ട്.
Keywords: Ahmedabad, News, National, attack, Crime, Police, Marriage, Arrest, Case, Gujarat: Mob attack wedding procession over groom riding mare, 8 policemen injured; 70 held.