SpiceJet Flight | വിന്‍ഡ് ഷീല്‍ഡില്‍ വിള്ളല്‍; സ്‌പൈസ് ജെറ്റ് വിമാനം മുംബൈ വിമാനത്താവളത്തില്‍ തിരിച്ചിറക്കി
May 29, 2022, 12:11 IST
മുംബൈ: (www.kvartha.com) സ്‌പൈസ് ജെറ്റ് വിമാനം മുംബൈ വിമാനത്താവളത്തില്‍ തിരിച്ചിറക്കി. വിന്‍ഡ് ഷീല്‍ഡില്‍ വിള്ളല്‍ ഉണ്ടായതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. മുംബൈയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലേക്ക് പോവുകയായിരുന്ന സ്‌പൈസ് ജെറ്റ് ബോയിങ് 737 എസ് ജി-385 വിമാനത്തില്‍ ശനിയാഴ്ചയാണ് സംഭവം.
മുംബൈ വിമാനത്താവളത്തില്‍ നിന്ന് ടേക് ഓഫ് ചെയ്ത് പറന്നുകൊണ്ടിരിക്കെ വിമാനത്തിന്റെ മുന്‍ഭാഗത്തെ ജനല്‍ പാളികളില്‍ വിള്ളല്‍ ഉണ്ടാവുന്നത് പൈലറ്റിന്റെ ശ്രദ്ധയില്‍പെട്ടു. തുടര്‍ന്ന്, എയര്‍ ട്രാഫിക് കണ്‍ട്രോളറെ വിവരം അറിയിച്ച ശേഷം ഉടന്‍ വിമാനം തിരിച്ചിറക്കി. അതേസമയം, വിമാനങ്ങളിലെ സാങ്കേതികവിദ്യ സംവിധാനങ്ങളെ തകരാറിലാക്കുന്ന റാന്‍സംവേര്‍ ആക്രമണത്തെ ദിവസങ്ങള്‍ക്ക് മുമ്പ് സ്‌പൈസ് ജെറ്റ് നേരിട്ടതായി അധികൃതര്‍ അറിയിച്ചു.
Keywords: Mumbai, News, National, Flight, Airport, Gorakhpur-bound SpiceJet flight returns to Mumbai.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.