Marayoor Jaggery | മറയൂര്‍ ശര്‍ക്കര എന്ന പേരില്‍ വ്യാജ ശര്‍ക്കര വിപണിയില്‍ എത്തുന്നത് തടയാന്‍ നടപടി; തിരിച്ചറിയാന്‍ ഇനി ജിഐ ടാഗ്

 


മറയൂര്‍: (www.kvartha.com) മറയൂര്‍ ശര്‍ക്കരയ്ക്ക് ലഭിച്ച ഭൗമസൂചിക പദവിയുടെ സ്റ്റികര്‍ (ജിഐ ടാഗ്) കവറില്‍ ഒട്ടിച്ചു നല്‍കാന്‍ തീരുമാനം. കരിമ്പ് ഉല്‍പാദന വിപണന സംഘമാണ് മറയൂര്‍ ശര്‍ക്കര എന്ന പേരില്‍ വ്യാജ ശര്‍ക്കര വിപണിയില്‍ എത്തുന്നത് തടയാന്‍ നടപടിയുമായി രംഗത്തെത്തിയത്. ഇനി മുതല്‍ ജി ഐ ടാഗ് ഒട്ടിച്ച് മാത്രമായിരിക്കും മറയൂര്‍ ശര്‍ക്കരയുടെ വിപണനം നടക്കുക. അതിനായി അംഗീകൃത ജിഐ ടാഗ് കര്‍ഷകര്‍ക്ക് നല്‍കിത്തുടങ്ങി.

മറയൂര്‍ ശര്‍ക്കര എന്ന വ്യാജ ലേബലിലാണ് ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിക്കുന്ന ശര്‍ക്കര ഒട്ടേറെ കച്ചവടക്കാര്‍ വിറ്റഴിക്കുന്നത്. ഇതിനാല്‍ മറയൂര്‍ ശര്‍ക്കരയുടെ വിപണനം കുറയുന്നത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. പ്രദേശത്തെ പല കര്‍ഷകരും കരിമ്പില്‍നിന്ന് മറ്റ് കൃഷികളിലേക്ക് മാറുകയാണ്. ഈ അവസ്ഥ തുടര്‍ന്നാല്‍ മറയൂരില്‍നിന്ന് കരിമ്പുകൃഷി ഇല്ലാതാകുന്നത് തടയാനാണ് പുതിയ നീക്കം.

Marayoor Jaggery | മറയൂര്‍ ശര്‍ക്കര എന്ന പേരില്‍ വ്യാജ ശര്‍ക്കര വിപണിയില്‍ എത്തുന്നത് തടയാന്‍ നടപടി; തിരിച്ചറിയാന്‍ ഇനി ജിഐ ടാഗ്

ഭൗമ സൂചിക പദവിയുടെ അംഗീകാരം നല്‍കിയത് നിലവില്‍ മറയൂരിലെ സംഘങ്ങള്‍ ഉള്‍പെടെ ആറു പേര്‍ക്കാണ്. മറ്റ് കര്‍ഷകര്‍ സംഘത്തിന് ഒരു സ്റ്റികറിന് ഒരു രൂപ നിരക്കില്‍ നല്‍കുകയും തങ്ങളുടെ ഉല്‍പാദനം എത്രയെന്ന് അറിയിക്കുകയും ചെയ്യുന്നതിനനുസരിച്ച് ആവശ്യമുള്ള സ്റ്റികര്‍ നല്‍കുമെന്നും സംഘം പ്രസിഡന്റ് ബി മണികണ്ഠന്‍, സെക്രടറി അക്ബര്‍ അലി എന്നിവര്‍ പറഞ്ഞു.

Keywords:  News, Kerala, Business, Farmers, GI tag, Identify, Marayoor Jaggery, GI tag now to identify Marayoor Jaggery.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia