ന്യൂഡെല്‍ഹി: (www.kvartha.com) വിമുക്ത ഭടന്‍മാര്‍ പെന്‍ഷന്‍ ലഭിക്കുന്നതിനായി വ്യക്തിവിവരങ്ങളും ലൈഫ് സര്‍ടിഫികറ്റും സമര്‍പിക്കേണ്ട സമയപരിധി ജൂണ്‍ 25 വരെ നീട്ടിയതായി പ്രതിരോധ മന്ത്രാലയം. നേരത്തെ മെയ് 25 വരെയായിരുന്ന സമയപരിധിയാണ് ഒരു മാസം കൂടി നീട്ടിയത്.
അതേസമയം, ഈ മാസത്തെ പെന്‍ഷന്‍ മുടങ്ങില്ലെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പെന്‍ഷന്‍ ഓണ്‍ലൈന്‍ വിതരണ സംവിധാനത്തില്‍ (SPARSH) വ്യക്തിവിവരങ്ങള്‍ സമയബന്ധിതമായി സമര്‍പിക്കാത്തത് ചൂണ്ടിക്കാട്ടി 58,275 പേരുടെ ഏപ്രിലിലെ പെന്‍ഷന്‍ മുടങ്ങിയിരുന്നു. ഇത് ഈ മാസമാദ്യം വിതരണം ചെയ്തു.
വിവരങ്ങളും സര്‍ടിഫിക്കറ്റും സമയബന്ധിതമായി സമര്‍പിച്ചില്ലെങ്കില്‍ ഭാവിയില്‍ പെന്‍ഷന്‍ മുടങ്ങും. അഞ്ച് ലക്ഷത്തിലധികം പേര്‍ക്കാണ് 'സ്പര്‍ശ്' (SPARSH) വഴി പെന്‍ഷന്‍ വിതരണം ചെയ്യുന്നത്.
Keywords: New Delhi, News, National, Pension, ministry, Defence ministry, extend, date for pensioners to complete personal records to June 25.