Ramesh Chennithala | തൃക്കാക്കരയില്‍ എല്‍ഡിഎഫ് നടത്തിയത് വര്‍ഗീയ പ്രചാരണം: ഉമാ തോമസിലൂടെ മതേതര കേരളം ജയിക്കുമെന്ന് ചെന്നിത്തല

 


കണ്ണൂര്‍: (www.kvartha.com) തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് ബോധ്യമായപ്പോള്‍ മുഖ്യമന്ത്രിയും കൂട്ടരും നാടകം നടത്തി ജയിക്കാന്‍ നോക്കുകയാണെന്ന് കോണ്‍ഗ്രസ് രമേശ് ചെന്നിത്തല എം.എല്‍ എ പറഞ്ഞു. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് എല്ലാ തെരഞ്ഞെടുപ്പിലും അവര്‍ ചെയ്യുന്ന ചില നാടകങ്ങളുടെ ഭാഗമാണ്.

വീഡിയോ പ്രചരിപിച്ചതിന് അറസ്റ്റിലായയാള്‍ അവരുടെ പ്രവര്‍ത്തകനല്ലെന്ന് മുസ്ലീം ലീഗ് തന്നെ നിഷേധിച്ചിട്ടുണ്ട്. അങ്ങനെയാരെങ്കിലുമുണ്ടെങ്കില്‍ പൊലീസ് അറസ്റ്റു ചെയ്യട്ടെ. ഈ വീഡിയോ നിര്‍മിച്ചയാളെ എന്തുകൊണ്ടു പിടികൂടുന്നില്ലെന്നും ചോദിച്ചു. തെരഞ്ഞെടുപില്‍ ഇതുകൊണ്ടി രക്ഷപ്പെടാന്‍ നോക്കുകയാണ് മുഖ്യമന്ത്രിയും സര്‍കാരും. ഏതായാലും തൃക്കാക്കരയില്‍ ഉമാ തോമസിന്റെ വിജയത്തോടെ മതേതരകേരളം ജയിക്കാന്‍ പോവുകയാണെന്ന് ചെന്നിത്തല പറഞ്ഞു.

Ramesh Chennithala | തൃക്കാക്കരയില്‍ എല്‍ഡിഎഫ് നടത്തിയത് വര്‍ഗീയ പ്രചാരണം: ഉമാ തോമസിലൂടെ മതേതര കേരളം ജയിക്കുമെന്ന് ചെന്നിത്തല

അതാണ് സിപിഎം ഒരു കാലത്തുമില്ലാത്ത വര്‍ഗീയ പ്രചരണം നടത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിക്കാണ് ഇതില്‍ വലിയ പങ്ക്. അദ്ദേഹമാണ് വര്‍ഗീയ കോമരങ്ങളെ കൂട്ടുപിടിച്ചാണ് പ്രചരണം നടത്തിയത്. യുഡിഎഫ് എല്ലാതരം വര്‍ഗീയതയ്ക്കുമെതിരാണ്. ഭൂരിപക്ഷവര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരേ പോലെ എതിര്‍ക്കപെടേണ്ടതാണെന്നും മതേതര നിലപാടാണ് തങ്ങളുടെ തെന്നും ചെന്നിത്തല പറഞ്ഞു. തൃക്കാക്കരയുടെ എംഎല്‍എ ഉമാ തോമസ് തന്നെയായിരിക്കുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് യാതൊരു സംശയവുമില്ല. ഭരണ യന്ത്രം ദുരുപയോഗപ്പെടുത്തി മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും തൃക്കാക്കരയില്‍ കാംപ് ചെയ്ത് പ്രവര്‍ത്തിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.

Keywords:  Kannur, News, Kerala, Ramesh Chennithala, Politics, By-election, Congress, CPM, Congress leader Ramesh Chennithala about Thrikkakara by-election.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia