Thrikkakara By-Election | തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: ചെമ്പക്കരയില്‍ മരിച്ച 4 പേരുടെ വോട് ചെയ്തെന്ന് ആരോപിച്ച് കോണ്‍ഗ്രസ്

 


കൊച്ചി: (www.kvartha.com) തൃക്കാക്കര മണ്ഡലത്തിലെ ചെമ്പക്കരയിലെ സെന്റ് ജോര്‍ജ് യുപിഎസ് സ്‌കൂളിലെ ബൂതില്‍ മരിച്ച നാലുപേരുടെ വോട് ചെയ്തെന്ന് ആരോപിച്ച് കോണ്‍ഗ്രസ്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ശിയാസ് നല്‍കിയ പരാതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പൊന്നുരുന്നിയില്‍ കള്ളവോട്ടിന് ശ്രമിച്ചയാള്‍ അറസ്റ്റിലായിരുന്നു. ടി എം സഞ്ജുവെന്ന വോടറുടെ പേരില്‍ വോട് ചെയ്യാനെത്തിയ ആല്‍ബിന്‍ എന്നയാളാണ് അറസ്റ്റിലായത്. കള്ളവോട് ചെയ്യാനെത്തിയ ഇയാളെ യുഡിഎഫ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.

Thrikkakara By-Election | തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: ചെമ്പക്കരയില്‍ മരിച്ച 4 പേരുടെ വോട് ചെയ്തെന്ന് ആരോപിച്ച് കോണ്‍ഗ്രസ്

ഇയാള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണെന്നാണ് കോണ്‍ഗ്രസ് ആരോപണം. സിപിഎം വ്യാപകമായി കള്ളവോട്ടിന് ശ്രമിക്കുമെന്ന യുഡിഎഫിന്റെ ആരോപണം ശരിയാണെന്ന് തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.

Keywords:  Kochi, News, Kerala, Congress, By-election, Congress alleges fraudulent voting in Chembakara.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia