Model Found Dead | കൊല്‍കതയില്‍ മറ്റൊരു മോഡലിനെ കൂടി മരിച്ച നിലയില്‍ കണ്ടെത്തി
May 27, 2022, 12:19 IST
കൊല്‍കത: (www.kvartha.com) നടിയും മോഡലുമായ മഞ്ജുഷ നിയോഗിയെ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടുലിയുടെ വീട്ടില്‍ വെള്ളിയാഴ്ച രാവിലെയാണ് മഞ്ജുഷയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മൂന്ന് ദിവസത്തിനിടെയുള്ള രണ്ടാമത്തെ സംഭവമാണിത്.
നടിയും മോഡലുമായ ബിദിഷ ഡേ മജൂംദറി(21)നെ ബുധനാഴ്ച വൈകിട്ട് കൊല്‍കത നാഗേര്‍ബസാറിലെ ഫ്ളാറ്റില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മഞ്ജുഷ നിയോഗിയുടെ മരണം. സുഹൃത്തും സഹപ്രവര്‍ത്തകയുമായ ബിദിഷ ഡി മജുംദറിന്റെ മരണത്തെത്തുടര്‍ന്ന് മഞ്ജുഷയ്ക്ക് 'അക്യൂട് ഡിപ്രഷന്‍' ബാധിച്ചിരുന്നുവെന്ന് അമ്മ പറയുന്നു.
മഞ്ജുഷ നിയോഗിയുടെ മരണകാരണം കൃത്യമായി അറിയാന്‍ മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് അയച്ചതായി പൊലീസ് പറഞ്ഞു.
Keywords: Kolkata, News, Kerala, Found Dead, Death, Police, Another model found dead in Kolkata.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.