Bail | വിജയ് ബാബുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈകോടതി

 


കൊച്ചി: (www.kvartha.com) നടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈകോടതി. വിദേശത്തുനിന്ന് തിരിച്ചെത്തുമ്പോള്‍ മറ്റന്നാള്‍ വരെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു. വിജയ്ബാബു തിരിച്ചെത്തിയാല്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. അന്വേഷണ സംഘത്തിന് വിശദമായി ചോദ്യംചെയ്യാമെന്നും കോടതി വ്യക്തമാക്കി.

വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹരജി ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് പരിഗണിച്ചത്. വിജയ് ബാബു ബുധനാഴ്ച നാട്ടില്‍ തിരിച്ചെത്തുമെന്ന് അഭിഭാഷകന്‍ കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Bail | വിജയ് ബാബുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈകോടതി

വിജയ് ബാബു തന്നെ പീഡിപ്പിച്ചെന്നാരോപിച്ച് യുവനടി നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണം നടക്കുന്നതിനിടെ വിജയ് ബാബു ദുബൈയിലേക്ക് കടന്നു. കേസ് എടുത്ത വിവരം അറിയാതെയാണ് ഏപ്രില്‍ 22ന് ചിത്രീകരണത്തിനായി ഗോവയിലേക്കും അവിടെനിന്ന് 24ന് ദുബൈയിലേക്കും പോയതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

Keywords:  Kochi, News, Kerala, High Court, Bail plea, Actor, Actor Vijay Babu granted interim bail by Kerala High Court.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia