പത്തനംതിട്ട: (ww.kvartha.com) സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ പ്രതികരിച്ച് നടന്‍ ഇന്ദ്രന്‍സ്. വ്യക്തിപരമായി തനിക്ക് പുരസ്‌കാരം ലഭിക്കാത്തതില്‍ വിഷമമില്ലെന്നും എന്നാല്‍ സിനിമയെ പൂര്‍ണമായി തഴഞ്ഞതെന്തിന് എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചു, ജൂറി സിനിമ കണ്ട് കാണില്ല. ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ച ഹൃദയം സിനിമയും മികച്ചതാണ്. അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോം. സിനിമയെ ഒഴിവാക്കാന്‍ ആദ്യമേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം' - ഇന്ദ്രന്‍സ് വ്യക്തമാക്കി.
വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. വീട്ടിലെ ഒരാള്‍ തെറ്റ് ചെയ്താല്‍ മുഴുവന്‍ കുടുംബത്തെയും ശിക്ഷിക്കുമോ? വിജയ്ബാബു നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോ എന്നും ഇന്ദ്രന്‍സ് ചോദിച്ചു.
Keywords: Pathanamthitta, Kerala, News, Cinema, Entertainment, Award, Controversy, Actor, Top-Headlines, Case, Actor Indrans on Film Award Contoversy.