Rajya Sabha Election | വിജയ പ്രതീക്ഷയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിലെ 4 സ്ഥാനാര്‍ഥികള്‍; രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക നല്‍കി
May 25, 2022, 17:18 IST
അമരാവതി: (www.kvartha.com) ജൂണ്‍ 10 ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസിലെ നാല് സ്ഥാനാര്‍ഥികള്‍ ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പിച്ചു. അടുത്ത മാസം വിരമിക്കാനിരിക്കുന്ന സിറ്റിംഗ് എംപി വി വിജയസായി റെഡ്ഡി രണ്ടാം തവണയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
വൈഎസ്ആര്‍സി അധ്യക്ഷന്‍ വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സ്വകാര്യ അഭിഭാഷകന്‍ എസ് നിരഞ്ജന്‍ റെഡ്ഡി, തെലുഗു ദേശം പാര്‍ടിയുടെ മുന്‍ നിയമസഭാംഗങ്ങളായ ബീദ രവിചന്ദ്ര, ആര്‍ കൃഷ്ണയ്യ എന്നിവരാണ് ഭരണകക്ഷി പ്രഖ്യാപിച്ച മറ്റ് മൂന്ന് സ്ഥാനാര്‍ഥികള്‍. ബിസി വെല്‍ഫെയര്‍ അസോസിയേഷന്റെ നേതാവായ കൃഷ്ണയ്യയും തെലങ്കാന സ്വദേശിയാണ്.
നാല് പേരും റിടേണിംഗ് ഓഫീസര്‍ പി വി സുബ്ബ റെഡ്ഡിക്ക് നാമനിര്‍ദേശ പത്രിക സമര്‍പിച്ചു. സംസ്ഥാനത്ത് നിന്ന് രാജ്യസഭയിലേക്കുള്ള നാല് ഒഴിവുകളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ചൊവ്വാഴ്ച പുറത്തിറങ്ങി.
നിയമസഭയില്‍ വൈഎസ്ആര്‍സിക്ക് 150 അംഗങ്ങള്‍ (സ്പീകര്‍ ഒഴികെ) ഉള്ളതിനാല്‍ നാല് സ്ഥാനാര്‍ഥികളും എതിരില്ലാതെ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിക്കുന്ന ജൂണ്‍ മൂന്നാണ്.
Keywords: News, National, Congress, Rajya Sabha, Rajya Sabha Election, Politics, Election, 4 From Andhra's Ruling Party File Nomination For Rajya Sabha Elections.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.