Follow KVARTHA on Google news Follow Us!
ad

Drugs | ഈ യുവാക്കള്‍ കണ്ടെത്തിയത് വിചിത്രമായ ഒരു മാര്‍ഗം; ഉപയോഗിച്ച് വലിച്ചെറിഞ്ഞ സാനിറ്ററി പാഡുകളില്‍ നിന്ന് മയക്കുമരുന്ന്, ലഹരിയ്ക്ക് അടിമകളായി തീരുന്നതിന്റെ പിന്നില്‍ ഇവര്‍ക്ക് നിരവധി കാരണങ്ങള്‍

Zimbabwean youths find cheap highs in used diapers, sanitary pads #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ഹരാരെ: (www.kvartha.com) മദ്യത്തിന്റെയും, മയക്കുമരുന്നിന്റെയും ഉപയോഗം സിംബാബ് വേയില്‍ യുവാക്കള്‍ക്കിടയില്‍ ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ഇതോടെ ലഹരി നുണയാന്‍ ചിലവ് കുറഞ്ഞ മാര്‍ഗങ്ങള്‍ തിരയാന്‍ തുടങ്ങിയതിനൊടുവില്‍ യുവാക്കള്‍ കണ്ടെത്തിയത് ഒരു വിചിത്രമായ മാര്‍ഗം.

ആര്‍ത്തവ സമയത്ത് ഉപയോഗിച്ച് വലിച്ചെറിഞ്ഞ സാനിറ്ററി പാഡുകളില്‍ നിന്നും, ബേബി ഡയപറുകളില്‍ നിന്നും ഒരു ദ്രാവകം വേര്‍തിരിച്ചെടുത്ത് മയക്കുമരുന്നിന് പകരമായി ഉപയോഗിക്കാന്‍ ആരംഭിച്ചിരിക്കുകയാണ്. ഡയപറുകളിലും, പാഡുകളിലും കാണപ്പെടുന്ന വെളുത്ത തരികള്‍ ശേഖരിച്ച് വെള്ളം ചേര്‍ത്ത് തിളപ്പിക്കുന്നു. തിളച്ചു കഴിയുമ്പോള്‍, അത് ചാരനിറത്തിലുള്ള ഒരു പദാര്‍ഥമായി മാറുന്നു.

News, World, Youth, Drugs, Health, Zimbabwe, Cheap, Diapers, Sanitary pads, Zimbabwean youths find cheap highs in used diapers, sanitary pads.

അസഹ്യമായ മണവും രുചിയുമുള്ള ഈ മിശ്രിതം യുവാക്കള്‍ മറ്റ് ലഹരി പദാര്‍ഥങ്ങളില്‍ കലര്‍ത്തി കുടിക്കുന്നു. ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ വളരെ വലുതാണ്. ഇത്തരത്തില്‍ ലഹരിക്ക് അടിമയാകാന്‍ സിംബാബ് വേയിലെ യുവാക്കള്‍ നിരവധി കാരണങ്ങളാണ് പറയുന്നതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു.

തൊഴിലില്ലായ്മയും സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് തന്നെ മദ്യപാനത്തിനും, മയക്കുമരുന്നിനും അടിമയാക്കുന്നത് എന്നാണ് അമോണ്‍ ചിന്യ എന്ന യുവാവ് പറയുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ വ്യക്തമാക്കി. വിഷാദ രോഗത്തിന് അടിമപെട്ട അദ്ദേഹം സുഹൃത്തുകള്‍ക്കൊപ്പം മദ്യപിക്കാന്‍ തുടങ്ങി. അതില്‍ നിന്നുള്ള ലഹരി പോരാതെ വന്നപ്പോള്‍ വിലകുറഞ്ഞ മയക്കുമരുന്നിലേയ്ക്ക് തിരിഞ്ഞു.

എന്നാല്‍ അവയ്ക്കും വിലകൂടിയത്തോടെ ഉപയോഗിച്ച് വലിച്ചെറിയുന്ന ഡയപറുകളെ ആശ്രയിക്കാന്‍ തുടങ്ങി. ആളുകള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്ന് മാലിന്യം നീക്കം ചെയ്യാന്‍ അധികൃതര്‍ ശ്രമിക്കാത്തത് വലിച്ചെറിയുന്ന സാനിറ്ററി പാഡുകളും, ഡയപറുകളും തെരുവുകളില്‍ കുന്നുകൂടുന്നതിന് കാരണമാകുന്നു. ഇത് യുവാക്കള്‍ക്ക് എളുപ്പത്തില്‍ അവ ലഭ്യമാകാന്‍ സഹായകമാകുന്നുവെന്നാണ് റിപോര്‍ടുകള്‍ പറയുന്നത്.

അത്തരം രാസവസ്തുക്കള്‍ ശരീരത്തില്‍ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഭയാനകമാണ്. സോഡിയം പോളി അക്രിലേറ്റ് ശരീരത്തില്‍ ചെന്നാല്‍ അത് ജീവന് വരെ ഭീഷണിയായി മാറിയേക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

Keywords: News, World, Youth, Drugs, Health, Zimbabwe, Cheap, Diapers, Sanitary pads, Zimbabwean youths find cheap highs in used diapers, sanitary pads.

Post a Comment