Follow KVARTHA on Google news Follow Us!
ad

നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

Young man found dead inside vehicle #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കല്‍പ്പറ്റ: (www.kvartha.com 16.04.2022) പാതയോരത്ത് നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് മഞ്ജൂര്‍ സ്വദേശി ഡേവിഡാണ് മരിച്ചത്. വയനാട് സുല്‍ത്താന്‍ ബത്തേരി മുക്കുത്തികുന്നിലാണ് സംഭവം. സമീപവാസികളാണ് കാറിനുള്ളില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെന്ന വിവരം പൊലീസിനെ അറിയിച്ചത്.

ഇയാളെ കാണാനില്ലെന്ന് കാണിച്ച് തമിഴ്‌നാട് പൊലീസിന് ഭാര്യ കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. മൃതദേഹത്തില്‍ മുറിവുകളോ ബലപ്രയോഗം നടന്നതിന്റെ സൂചനകളോ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ടം നടപടികള്‍ക്ക് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

News, Kerala, Found Dead, Death, Vehicles, Police, Case, Young man found dead inside vehicle

Keywords: News, Kerala, Found Dead, Death, Vehicles, Police, Case, Young man found dead inside vehicle

Post a Comment