ലക്‌നൗ: (www.kvartha.com) റോഡ്വെ ബസും ബൊലേറോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 6 പേര്‍ മരിച്ചു. 10ലധികം പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ഡിയോറിയ ജില്ലയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് യാത്രക്കാരെ കയറ്റി ഗോരഖ്പൂരില്‍ നിന്ന് ദിയോറിയയിലേക്ക് ബസ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
അപകടത്തെ തുടര്‍ന്ന് ബസ് മറിയുകയും ബൊലേറോ തകരുകയും ചെയ്തു. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
അതേസമയം, സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. അപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് മതിയായ സഹായം നല്‍കാനും പരിക്കേറ്റവര്‍ക്ക് ശരിയായ ചികിത്സ ഉറപ്പാക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
Keywords: Lucknow, Uttar Pradesh, News, National, Accident, Death, Injured, Hospital, Treatment, UP: 6 died as bus carrying wedding guests collides head-on with Bolero. < !- START disable copy paste -->