ആലുവ: (www.kvartha.com) ദേശീയപാതയില്‍ തോക്കുചൂണ്ടി കാറും ഡ്രൈവറെയും തട്ടിക്കൊണ്ടുപോയെന്ന കേസില്‍ രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട മുഹമ്മദ് സജാദ് (25), കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട തമീന്‍ (29) എന്നിവരാണ് അറസ്റ്റിലായത്.
ക്വടേഷന്‍ കൊടുത്ത, ഏലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട മുജീബ് ഉള്‍പെടെ മൂന്നുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നതായി ആലുവ പൊലീസ് പറഞ്ഞു. മുജീബിന് കൊണ്ടുവന്ന ഹാന്‍സ് തട്ടിയെടുക്കാന്‍ മുജീബ് തന്നെ ക്വടേഷന്‍ കൊടുക്കുകയായിരുന്നുവെന്നാണ് വിവരം. ക്വടേഷന്‍ കൊടുത്ത് ഹാന്‍സും കാറും തട്ടിയെടുത്ത് മറിച്ചു വില്‍ക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ മാസം 31നാണ് കേസിനാസ്പദമായ സംഭവം. കമ്പനിപ്പടി ഭാഗത്ത് വച്ചാണ് ഹാന്‍സുമായി കാറിലെത്തിയ പൊന്നാനി സ്വദേശി സജീറിനെ എട്ടംഗ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വാഹനമുള്‍പെടെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. മര്‍ദിച്ചശേഷം ഇയാളെ കളമശ്ശേരിയില്‍ ഇറക്കി വിടുകയും ഫോണും കാറുമായി കടന്നു കളയുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
Keywords: Aluva, News, Kerala, Arrest, Arrested, Crime, Police, Case, Police-station, Two more arrested for case of abduction in Aluva.