Thieves Fly | കൊച്ചി നഗരത്തെ കൊള്ളയടിക്കാന്‍ ഉത്തരേന്‍ഡ്യയില്‍ നിന്ന് 'പറന്നിറങ്ങി', അതിവേഗം കവര്‍ന്നത് ലക്ഷങ്ങള്‍; മൂന്നംഗ സംഘം പൊലീസ് പിടിയില്‍

 


കൊച്ചി: (www.kvartha.com) കൊച്ചി നഗരത്തിലെ വീടുകളില്‍ മോഷണം നടത്തിയ കേസിലെ പ്രതികളായ മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡ് രുദ്രാപുര്‍ ഷിംലാ ബഹാദൂര്‍ സ്വദേശി മിന്റു വിശ്വാസ് (47), ന്യൂഡല്‍ഹി ഹിചാമയ്പുരില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് മുസ്താകം ജീപുര്‍ സ്വദേശി ഹരിചന്ദ്ര (33), ഉത്തര്‍പ്രദേശ് കുത്പുര്‍ അമാവതി ചന്ദ്രഭാന്‍ (38) എന്നിവരാണ് അറസ്റ്റിലായത്. ഉത്തരേന്‍ഡ്യയില്‍ നിന്ന് വിമാനത്തിലാണ് ഇവര്‍ കൊച്ചിയിലെത്തിയത്.

ചുരുങ്ങിയ സമയംകൊണ്ട് കിട്ടാവുന്നത്ര സ്വര്‍ണവും പണവും അപഹരിച്ച് മടങ്ങുകയാണ് സംഘത്തിന്റെ രീതിയെന്നും പൊലീസ് പറഞ്ഞു. ഏപ്രില്‍ 21 മുതല്‍ നഗരത്തിന്റെ വിവിധയിടങ്ങളിലെ ആറ് വീടുകള്‍ കൊള്ളയടിച്ച സംഘം ലക്ഷക്കണക്കിന് രൂപയും സ്വര്‍ണവും മൊബൈല്‍ ഫോണുകളും കവര്‍ന്നത്. പൂട്ടിക്കിടന്ന ആഡംബര വീടുകളാണ് ഇവര്‍ ലക്ഷ്യം വച്ചതെന്നും പൊലീസ് പറഞ്ഞു.

Thieves Fly | കൊച്ചി നഗരത്തെ കൊള്ളയടിക്കാന്‍ ഉത്തരേന്‍ഡ്യയില്‍ നിന്ന് 'പറന്നിറങ്ങി', അതിവേഗം കവര്‍ന്നത് ലക്ഷങ്ങള്‍; മൂന്നംഗ സംഘം പൊലീസ് പിടിയില്‍

പ്രതികളെ വലയിലാക്കാന്‍ ഡ്യൂടി സമയമോ അധികാര പരിധിയോ പരിഗണിക്കാതെ സിറ്റിയിലെ എല്ലാ സ്റ്റേഷനുകളിലെയും പൊലീസുകാര്‍ ഒറ്റക്കെട്ടായി തിരച്ചില്‍ തുടങ്ങി. തുടര്‍ന്ന് ഞായറാഴ്ച രാവിലെ മുതല്‍ ലൈവ് ഫീഡ് ക്യാമറകള്‍ ഉള്‍പെടെ നഗരത്തിലെ സിസിടിവി ക്യാമറകളെല്ലാം പൊലീസിന്റെ സൂക്ഷ്മ നിരീക്ഷണത്തിലായിരുന്നു. നഗരമെങ്ങും മഫ്തിയില്‍ പൊലീസിനെയും വിന്യസിച്ചു.

നോര്‍തിലെ വെജിറ്റേറിയന്‍ റെസ്റ്ററന്റിന് സമീപത്തേക്ക് പ്രതികള്‍ നടന്നെത്തുന്ന ദൃശ്യം ലഭിച്ചതോടെ പ്രതികളെ തിരിച്ചറിഞ്ഞു. ഉടന്‍ പൊലീസ് സ്ഥലത്ത് പാഞ്ഞെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 70,000 രൂപ, നാല് മൊബൈല്‍ ഫോണ്‍, ഒന്നര ലക്ഷം രൂപ വിലയുള്ള ഒരെണ്ണം ഉള്‍പ്പെടെ രണ്ട വാചുകള്‍, 411 ഡോളര്‍ (21,200 രൂപ), 20 പവന്‍ ആഭരണങ്ങള്‍ എന്നിവയുള്‍പെടെ മോഷണ മുതല്‍ മുഴുവനും പ്രതികളുടെ കയ്യില്‍ നിന്നും താമസസ്ഥലത്തെ ബാഗില്‍ നിന്നുമായി വീണ്ടെടുത്തതായും പൊലീസ് പറഞ്ഞു.

Keywords:  Kochi, News, Kerala, Police, Theft, Crime, Flight, House, Robbery, Thieves fly in to Kochi, burgle houses, fly back to Delhi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia