Follow KVARTHA on Google news Follow Us!
ad

Arrest | 'കൊലക്കേസ് പ്രതിക്ക് ഒളിവില്‍ കഴിയാന്‍ വീട് വിട്ടുകൊടുത്തു'; അധ്യാപിക അറസ്റ്റില്‍

തലശ്ശേരി: (www.kvartha.com) കൊലക്കേസ് പ്രതിക്ക് ഒളിവില്‍ കഴിയാന്‍ വീട് വിട്ടുകൊടുത്തെന്ന കേസില്‍ അധ്യാപിക അറസ്റ്റില്‍. സിപിഎം പ്രവര്‍ത്തകനും മീന്‍പിടിത്തക്കാരനുമായ കെ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഗൂഢാലോചനയില്‍ മുഖ്യപ്രതിയായ നിജില്‍ദാസിനെ ഒളിവില്‍ പാര്‍പിച്ച സംഭവത്തില്‍ പുന്നോലിലെ ഒരു സ്‌കൂള്‍ അധ്യാപികയായ പി എം രേഷ്മ (42) ആണ് അറസ്റ്റിലായത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് സമീപത്താണ് നിജില്‍ദാസ് ഒളിവില്‍ കഴിഞ്ഞ വീട്. സിപിഎം ശക്തികേന്ദ്രമായ ഇവിടെ നാട്ടുകാര്‍ പോലുമറിയാതെ അതീവ രഹസ്യമായാണ് പ്രതി താമസിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. ഒളിച്ചുതാമസിക്കാന്‍ ഒരിടംവേണമെന്നുപറഞ്ഞ് വിഷുവിന് ശേഷമാണ് പ്രതി, സുഹൃത്തായ അധ്യാപികയെ ഫോണില്‍ വിളിച്ചത്. 17 മുതല്‍ നിജില്‍ദാസിന് താമസിക്കാന്‍ രേഷ്മ സൗകര്യമൊരുക്കി. ഭക്ഷണമടക്കം പാകം ചെയ്ത് എത്തിച്ചതായും വിവരമുണ്ടെന്നും പൊലീസ് പറഞ്ഞു.

Thalassery, News, Kerala, Arrest, Arrested, Police, Case, Crime, Teacher, Accused, Teacher arrested for give home to accused

അധ്യാപിക പലപ്പോഴും ഈ വീട്ടില്‍ വരുന്നത് കണ്ടതായി പ്രദേശവാസികള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. വര്‍ഷങ്ങളായി അടുത്ത ബന്ധമുള്ളവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ട് ഒളിപ്പിച്ചുതാമസിപ്പിച്ചത് ഐപിസി 212 വകുപ്പ് പ്രകാരം അഞ്ചുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും പൊലീസ് വ്യക്തമാക്കി.

Keywords: Thalassery, News, Kerala, Arrest, Arrested, Police, Case, Crime, Teacher, Accused, Teacher arrested for give home to accused.

Post a Comment