സമയബന്ധിതമായി നിരക്ക് പരിഷ്‌കരണം പരിഗണിക്കാന്‍ സമിതി രൂപീകരിക്കുമെന്ന് ഡെല്‍ഹി സര്‍കാര്‍ പ്രഖ്യാപിച്ചിട്ടും സമരം പിന്‍വലിക്കാന്‍ തൊഴിലാളി യൂനിയനുകള്‍ തയ്യാറായില്ല. 'ഇന്ധന വില കുറച്ചും യാത്രാ നിരക്ക് പരിഷ്‌ക്കരിച്ചും ഞങ്ങളെ സഹായിക്കാന്‍ സര്‍കാര്‍ നടപടിയില്ലാത്തതിനാല്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു' -ഡെല്‍ഹി സര്‍വോദയ ഡ്രൈവര്‍ അസോസിയേഷന്‍ പ്രസിഡന്റ് കമല്‍ജീത് ഗിലിനെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട് ചെയ്തു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ധനവില റെകോര്‍ഡ് നിലവാരത്തിലേക്ക് ഉയരുകയാണ്. ഈ പ്രതിസന്ധി പരിഹരിക്കാന്‍ രണ്ട് നിര്‍ദേശങ്ങളാണ് തൊഴിലാളികള്‍ മുന്നോട്ടുവയ്ക്കുന്നത്. ഒന്നുകില്‍ ചുരുങ്ങിയത് 35 രൂപയെങ്കിലും ഇന്ധന സബ്‌സിഡിയായി നല്‍കുക. അല്ലെങ്കില്‍ യാത്ര നിരക്ക് വര്‍ധിപ്പിക്കുക. രണ്ടിലൊന്ന് അംഗീകരിച്ചില്ലെങ്കില്‍ വാഹനങ്ങളുമായി നിരത്തിലേക്കിറങ്ങില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
Keywords: New Delhi, News, National, Strike, Petrol Price, Petrol, Diesel, Price, Business, Government, Delhi, Taxi, auto drivers to go on strike today over Petrol, diesel, CNG price hike.