Follow KVARTHA on Google news Follow Us!
ad

Accident | നിയന്ത്രണംവിട്ട ബൈക് വീടിന്റെ ഗേറ്റില്‍ ഇടിച്ച് അപകടം; വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, സഹപാഠിക്ക് പരിക്ക്

Student died in accident at Kanjirappally #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞിരപ്പള്ളി: (www.kvartha.com) നിയന്ത്രണംവിട്ട ബൈക് വീടിന്റെ ഗേറ്റിലിടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ബൈകിന്റെ പിന്നിലിരിന്ന് യാത്ര ചെയ്ത വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. കുട്ടിക്കാനം മരിയന്‍ കോളജ് മൂന്നാം വര്‍ഷ ഇന്‍ഗ്ലീഷ് വിദ്യാര്‍ഥിനി അനുപമ (21) ആണ് മരിച്ചത്. ബൈക് ഓടിച്ച സഹപാഠി കൂട്ടിക്കല്‍ ഓലിക്കപാറയില്‍ അമീറിനെ (21) ഗുരുതര പരിക്കുകളോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാഞ്ഞിരപ്പള്ളി-എരുമേലി റോഡില്‍ കൊരട്ടി അമ്പലവളവിന് സമീപം ശനിയാഴ്ച രാത്രി 7.30 മണിയോടെയായിരുന്നു സംഭവം. ഇരുവരും സഹപാഠിയുടെ വീട്ടില്‍ പോയി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. രാമങ്കരി പഞ്ചായത്ത് 3ാം വാര്‍ഡില്‍ തിരുവാതിരയില്‍ മോഹനന്റെയും ശുഭയുടെയും മകളാണ് മരിച്ച അനുപമ. അനുപമയുടെ സഹോദരന്‍: ആനന്ദ് മോഹന്‍.

News, National, Injured, Accident, Bike, Student, Hospital, Girl, Student died in accident at Kanjirappally.

Keywords: News, National, Injured, Accident, Bike, Student, Hospital, Girl, Student died in accident at Kanjirappally.

Post a Comment