Follow KVARTHA on Google news Follow Us!
ad

Marriage registration | ജോയ്‌സ്‌നയുമായുള്ള വിവാഹം അടുത്ത മാസം 18ന് രജിസ്റ്റര്‍ ചെയ്യുമെന്ന് ഷിജിന്‍

Shijin says marriage to Joysna will be registered on the 18th of next month #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൊച്ചി: (www.kvartha.com) ജോയ്‌സ്‌നയുമായുള്ള വിവാഹം അടുത്ത മാസം 18ന് കോടഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫിസില്‍ വച്ച് രജിസ്റ്റര്‍ ചെയ്യുമെന്ന് ഷിജിന്‍. ജോയ്‌സ്‌ന സ്വന്തം ഇഷ്ടപ്രകാരമാണ് തന്നോടൊപ്പം ഇറങ്ങിവന്നതെന്ന് ഷിജിന്‍ പറഞ്ഞു. ജോയ്‌സ്‌നയുടെ മതവിശ്വാസത്തിനനുസരിച്ച് തന്നെ ജീവിക്കും, ഞാന്‍ എന്റെ ബോധ്യത്തിനും, എന്നും ഷിജിന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

കോടഞ്ചേരി മിശ്ര വിവാഹവുമായി ബന്ധപ്പെട്ട ഹേബിയസ് കോര്‍പസ് ഹൈകോടതി ചൊവ്വാഴ്ച തീര്‍പ്പാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജോയ്‌സ്‌നയും ഷിജിനും മാധ്യമങ്ങളെ കണ്ടത്. മാതാപിതാക്കളെ താനും ഷെജിനും ഒരുമിച്ച് പോയി കാണുമെന്നും കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും ജോയ്‌സ്‌ന വ്യക്തമാക്കി. ഷെജിന്റെ കൂടെ പോകാനാണ് ആഗ്രഹിച്ചത്. സ്വന്തമായി തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്നും അക്കാര്യം തന്നെയാണ് കോടതി വ്യക്തമാക്കിയതെന്നും ജോയ്‌സ്‌ന പറഞ്ഞു.

Kochi, News, Kerala, Marriage, Registration, Media, Shijin, Joysna High Court, Shijin says marriage to Joysna will be registered on the 18th of next month.

ജോയ്‌സ്‌നയെ ഹൈകോടതി ഭര്‍ത്താവ് ഷെജിനോടൊപ്പം വിട്ടുകൊണ്ട് ഉത്തരവിറക്കി. ജോയ്‌സ്‌ന അന്യായ തടങ്കലിലല്ലെന്ന് മനസിലാക്കിയതായി കോടതി വ്യക്തമാക്കി. ജസ്റ്റിസ് സിഎസ് സുധ, വി.ജി അരുണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

Keywords: Kochi, News, Kerala, Marriage, Registration, Media, Shijin, Joysna High Court, Shijin says marriage to Joysna will be registered on the 18th of next month.

Post a Comment