Follow KVARTHA on Google news Follow Us!
ad

Anth poster | 'അന്ത്'; പാന്‍ ഇന്‍ഡ്യന്‍ ഹൊറര്‍ ചിത്രത്തിന്റെ സെകന്‍ഡ് ലുക് പോസ്റ്റര്‍ പുറത്ത്

Second Look of Pan Indian Multilingual Horror Movie 'Anth' #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ: (www.kvartha.com) അന്ത് എന്ന പാന്‍ ഇന്‍ഡ്യന്‍ ഹൊറര്‍ ചിത്രത്തിന്റെ സെകന്‍ഡ് ലുക് പോസ്റ്റര്‍ പുറത്തിറക്കി. രാജേഷ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ആര്‍ ബി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിശാഖ് വിശ്വനാഥനാണ്. 'അന്ത്' എന്ന പേരില്‍ ഹിന്ദിയിലും 'സങ്ക്' എന്ന പേരില്‍ തമിഴിലുമടക്കം നിരവധി ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം ഒ ടി ടി റിലീസായിട്ടാണ് ഒരുങ്ങുന്നത്.

രാജേഷ് കുമാര്‍, സോന മാനസി, രാജ് കുമാര്‍, പൂജ മോറിയ, വിശാഖ് വിശ്വനാഥന്‍, റസിയ, ബിനു വര്‍ഗീസ്, ടീന സുനില്‍, അമീര്‍, ജിനു മെറി പോള്‍ എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രൂപേഷ് കുമാര്‍ തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തിന്റെ എക്സിക്യൂടീവ് നിര്‍മാതാവ് അരുണ്‍ കുമാര്‍ ഗുപ്തയാണ്.

Mumbai, News, National, Cinema, Entertainment, Poster, Pan Indian Multilingual Horror Movie, Anth, Second Look of Pan Indian Multilingual Horror Movie 'Anth'.

പവന്‍ സിംഗ് റാതോട്, പ്രബില്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. അന്‍വര്‍ അലി സംഗീതവും റിജോഷ് റീ റെകോര്‍ഡിങും നിര്‍വഹിച്ചിരിക്കുന്നു. മുന്ന ആസിയ, അന്‍വര്‍ അലി എന്നിവരാണ് ഗാന രചന.

Keywords: Mumbai, News, National, Cinema, Entertainment, Poster, Pan Indian Multilingual Horror Movie, Anth, Second Look of Pan Indian Multilingual Horror Movie 'Anth'.

Post a Comment