Follow KVARTHA on Google news Follow Us!
ad

തമിഴ്‌നാട്ടില്‍ ഇലക്ട്രിക് സ്‌കൂടറിന് തീപിടിച്ചു; ഷോറൂം കത്തിനശിച്ചു

Scooter showroom catches fire in Tamil Nadu #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ചെന്നൈ: (www.kvartha.com) തമിഴ്‌നാട്ടില്‍ ഇലക്ട്രിക് സ്‌കൂടറിന് തീപിടിച്ചതിനെ തുടര്‍ന്ന് ഷോറൂം കത്തിനശിച്ചു. ഡീലര്‍ഷിപില്‍ പാര്‍ക് ചെയ്യുന്നതിനിടെയാണ് സ്‌കൂടറിന് തീപിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഒകിനോവ കംപനിയുടെ ഡീലര്‍ഷിപിലാണ് തീപിടിത്തമുണ്ടായത്.

എത്രത്തോളം നാശനഷ്ടം ഷോറൂമിനുണ്ടായെന്നത് സംബന്ധിച്ച് വ്യക്തതയില്ല. തകരാറിനെ തുടര്‍ന്ന് ഒകിനോവ 3,215 സ്‌കൂടറുകള്‍ തിരിച്ചു വിളിച്ചിരുന്നു. ബാറ്ററി തകരാറിനെ തുടര്‍ന്നാണ് വാഹനങ്ങള്‍ തിരിച്ചുവിളിച്ചത്. ഇതിന് പിന്നാലെയാണ് തീപിടിത്തം സംബന്ധിച്ച വാര്‍ത്തകളും പുറത്ത് വരുന്നത്. നേരത്തെ ഒലയുടെ ഇലക്ട്രിക് സ്‌കൂടര്‍ തീപിടിച്ച സംഭവവും നടന്നിരുന്നു. ഇതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Chennai, News, National, Tamilnadu, Fire, Scooter showroom, Scooter, Showroom, Scooter showroom catches fire in Tamil Nadu.

Keywords: Chennai, News, National, Tamilnadu, Fire, Scooter showroom, Scooter, Showroom, Scooter showroom catches fire in Tamil Nadu.

Post a Comment