Follow KVARTHA on Google news Follow Us!
ad

സ്‌കൂള്‍ വിദ്യാര്‍ഥിനി ഫ്‌ലാറ്റിന്റെ 12-ാം നിലയില്‍നിന്ന് വീണ് മരിച്ച നിലയില്‍

School student found dead in Kottayam #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോട്ടയം: (www.kvartha.com 17.04.2022) സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ഫ്‌ലാറ്റിന്റെ 12-ാം നിലയില്‍നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. യുഎസിലെ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി ജോണ്‍ ടെന്നി കുര്യന്റെ മകള്‍ റെയ (15) ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ശബ്ദം കേട്ട് എത്തിയ ഫ്‌ലാറ്റിലെ സുരക്ഷാ ജീവനക്കാരന്‍ ആണ് പെണ്‍കുട്ടി വീണ് കിടക്കുന്നത് കണ്ടത്. ഉടന്‍ ഫ്‌ലാറ്റ് അധികൃതരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

Kottayam, News, Kerala, Death, Found Dead, Student, Police, School student found dead in Kottayam.

കണ്‍ട്രോള്‍ റൂം പൊലീസ് എത്തി റെയയെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ചറിയില്‍. പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ച റെയ.

Keywords: Kottayam, News, Kerala, Death, Found Dead, Student, Police, School student found dead in Kottayam.

Post a Comment